നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത ര​ജ​ത​ജൂ​ബി​ലി കാ​ട്ടാ​ക്ക​ട മേഖലാ ജൂ​ബി​ലി സം​ഗ​മം ഇ​ന്ന്
Saturday, October 16, 2021 11:04 PM IST
നെ​യ്യാ​റ്റി​ൻ​ക​ര: നെ​യ്യാ​റ്റി​ൻ​ക​ര ല​ത്തീ​ൻ രൂ​പ​ത​യു​ടെ​യും പ്ര​ഥ​മ​മെ​ത്രാ​ൻ വി​ൻ​സെ​ന്‍റ് സാ​മു​വ​ലി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക​ത്തി​ന്‍റെ​യും ര​ജ​ത​ജൂ​ബി​ലി സ​മാ​പ​ന ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി. ന​വം​ബ​ർ ഒ​ന്നി​നു ന​ട​ക്കു​ന്ന രൂ​പ​താ​ത​ല ആ​ഘോ​ഷ​ങ്ങ​ൾ​ക്കു മു​ന്നോ​ടി​യാ​യി കാ​ട്ടാ​ക്ക​ട, നെ​യ്യാ​റ്റി​ൻ​ക​ര, നെ​ടു​മ​ങ്ങാ​ട് മേഖലക​ളി​ൽ പ്ര​ത്യേ​ക​മാ​യ ര​ജ​ത​ജൂ​ബി​ലി സം​ഗ​മം ന​ട​ത്തും.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഓ​രോ ഫൊ​റോ​ന​യി​ൽ നി​ന്നും ഇ​ട​വ​ക​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ൾ മാ​ത്ര​മാ​യി​രി​ക്കും ജൂ​ബി​ലി സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.
കാ​ട്ടാ​ക്ക​ട മേഖലാ ര​ജ​ത​ജൂ​ബി​ലി സം​ഗ​മം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ക​ട്ട​യ്ക്കോ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ബി​ഷ​പ്പി​ന് സ്വീ​ക​ര​ണ​വും ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബി​ലി​യും ന​ട​ത്തും. വൈ​കു​ന്നേ​രം 5.30 ന് ​അ​നു​മോ​ദ​ന​സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി കാ​ട്ടാ​ക്ക​ട ഫൊ​റോ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വാ​ഗ​ത​നൃ​ത്ത​വും, ഉ​ണ്ട​ൻ​കോ​ട് ഫൊ​റോ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജൂ​ബി​ലി ഡാ​ൻ​സും അ​വ​ത​രി​പ്പി​ക്കും. കാ​ട്ടാ​ക്ക​ട മേഖലാ കോ-​ഒാ​ർ​ഡി​നേ​റ്റ​ർ മോ​ണ്‍.​വി​ൻ​സെ​ന്‍റ് കെ.​പീ​റ്റ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന അ​നു​മോ​ദ​ന സ​മ്മേ​ള​നം .ജി.​സ്റ്റീ​ഫ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
യോ​ഗ​ത്തി​ൽ മെ​ത്രാ​ഭി​ഷേ​ക​ത്തി​ന്‍റെ​യും ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ബി​ഷ​പ് വി​ൻ​സെ​ന്‍റ് സാ​മു​വ​ലി​നെ ആ​ദ​രി​ക്കും.​രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജി.​ക്രി​സ്തു​ദാ​സ് ആ​മു​ഖ​സ​ന്ദേ​ശം ന​ൽ​കും. മോ​ണ്‍.​വി.​പി.​ജോ​സ്, മോ​ണ്‍.​റൂ​ഫ​സ് പ​യ​സ്‌​ലി​ൻ, മോ​ണ്‍.​ഡി.​സെ​ൽ​വ​രാ​ജ​ൻ, സി​സ്റ്റ​ർ ഷീ​ബ, പി.​ശ​ശി​ധ​ര​ൻ, ജെ.​സി.​നെ​ൽ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. കാ​ട്ടാ​ക്ക​ട റീ​ജ​ണ​ൽ പ​രി​ധി​യി​ൽ​നി​ന്ന് കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് സ​ർ​വീ​സി​ൽ സെ​ല​ക്ഷ​ൻ നേ​ടി​യ പ്ര​തി​ഭ​ക​ളെ​യും ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ഉ​പ​ദേ​ശി​മാ​രെ​യും ആ​നി​മേ​റ്റ​ർ​മാ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.
മേഖലാ സെ​ക്ര​ട്ട​റി ഫാ.​അ​ജീ​ഷ് ക്രി​സ്തു​ദാ​സ്, ക​ട്ട​യ്ക്കോ​ട് ഫൊ​റോ​നാ​വി​കാ​രി ഫാ.​റോ​ബ​ർ​ട്ട് വി​ൻ​സെ​ന്‍റ്, ജോ​ഫ്രി, ഷി​ബു തോ​മ​സ്, ബാ​ബു​ദാ​സ്, ലി​നു, പ്ര​കാ​ശി എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ല്കും. സ​മ​ന്വ​യ വി​ഷ​ൻ ഓ​ണ്‍ ലൈ​ൻ ചാ​ന​ലി​ലൂ​ടെ ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണ​വും ഉ​ണ്ടാ​കും.