കാ​റും ബൈക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​ക്ക​ൾ മ​രി​ച്ചു
Saturday, October 16, 2021 11:27 PM IST
ക​ഴ​ക്കൂ​ട്ടം : കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന സു​ഹൃ​ത്തു​ക്ക​ളാ​യ യു​വാ​ക്ക​ൾ മ​രി​ച്ചു. പൂ​ന്തു​റ ഫി​ഡ​സ് സെ​ന്‍റ​റി​ന് സ​മീ​പം സെ​ൽ​വ​രാ​ജി​ന്‍റെ​യും പു​നി​ത​യു​ടെ​യും മ​ക​ൻ ടി​സി 69/1524 ൽ ​സ്റ്റെ​ജി​ൻ (21), അ​യ​ൽ​വാ​സി​യും സു​ഹൃ​ത്തു​മാ​യ ടി​സി 69/ 1520 ൽ ​ഫ്രെ​ഡി​യു​ടെ​യും ലൂ​സി​യു​ടെ​യും മ​ക​ൻ പ്ര​വീ​ൺ (22) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​യി​രു​ന്നു ഇ​രു​വ​രും. ഇ​ന്ന​ലെ വൈ​കി​ട്ട് മൂ​ന്ന് മ​ണി​യോ​ടെ തു​മ്പ പ​ള്ളി​ത്തു​റ പാ​ല​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. മേ​നം​കു​ളം കി​ൻ​ഫ്ര​യി​ൽ ഫു​ട്ബോ​ൾ ടീ​മി​നാ​യി ജേ​ഴ്സി പ്രിന്‍റ് ചെയ്യാ​ൻ ഓ​ർ​ഡ​ർ കൊ​ടു​ത്തു മടങ്ങുകയായിരുന്നു ഇ​രു​വ​രും.​

പ​ള്ളി​ത്തു​റ സ്റ്റേ​ഷ​ൻ​ക​ട​വി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ നെ​ഹ്രു ജം​ഗ്ഷ​ൻ പാ​ല​ത്തി​നു സ​മീ​പം അ​മി​ത​വേ​ഗ​ത്തി​ൽ കാ​ർ വ​രു​ന്ന​ത് ക​ണ്ടു വെ​ട്ടി​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ർ കാ​റി​ൽ ഇ​ടി​ക്കു​ക​യാ​യാ​യി​രു​ന്നു.​

ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​രു​വ​രും സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു. ഷെ​ൽ​മ,സ്റ്റെ​ജീ​ന എ​ന്നി​വ​ർ സ്റ്റെ​ജി​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ളും പ്രി​ൻ​സി പ്ര​വി​ണി​ന്‍റെ സ​ഹോ​ദ​രി​യു​മാ​ണ്.