അ​ന്പൂ​രി​യി​ൽ ഒ​ഴുക്കി​ൽ​പ്പെ​ട്ട ഒാ​ട്ടോ​റി​ക്ഷ​യി​ലെ യാ​ത്ര​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്തി
Sunday, October 17, 2021 10:56 PM IST
അ​ന്പൂ​രി: ക​ന​ത്ത മ​ല​വെ​ള്ള​പാ​ച്ചി​ലി​ൽ അ​മ്പൂ​രി ചാ​ക്ക​പ്പാ​റ​യി​ൽ യാ​ത്ര​ക്കാ​രു​മാ​യി പോ​യ ഒാ​ട്ടോ​റി​ക്ഷ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു.​നാ​ട്ടു​കാ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ യാ​ത്ര​ക്കാ​രെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി.

നെ​യ്യാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ ചാ​ക്ക​പ്പാ​റ ഊ​രി​ലേ​ക്ക് യാ​ത്ര​ക്കാ​രു​മാ​യി വ​ന്ന ഓ​ട്ടോ​റി​ക്ഷ തോ​ട് മു​റി​ച്ചു ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.​

തോ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ അ​മ്പൂ​രി ചാ​പ്പാ​റ , അ​യ്യ​വി​ളാ​കം ,കാ​രി​ക്കു​ഴി, തെ​ന്മ​ല ക​ള്ളി​മൂ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പോ​കാ​നാ​കാ​തെ ആ​ളു​ക​ൾ കു​ടു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. മു​ന്നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന ഇ​വി​ടെ പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ടെ​ങ്കി​ലും അ​ധി​കൃ​ത​ർ കേ​ട്ട​ഭാ​വം കാ​ണി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​പേ​പ്പാ​റ അ​ണ​ക്കെ​ട്ട് വ​ന്ന​തു​മൂ​ലം കു​ടി​യി​റ​ക്ക​പ്പെ​ട്ട​വ​ർ താ​മ​സി​ക്കു​ന്ന പൊ​ടി​യ​ക്കാ​ല​ക്കോ​ള​നി തീ​ർ​ത്തും ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യാ​ണ്.