നി​യ​ന്ത്ര​ണം വി​ട്ട കാ​ർ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ര​നെ ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു
Sunday, October 17, 2021 11:09 PM IST
വെ​ഞ്ഞാ​റ​മൂ​ട് : നി​യ​ന്ത്ര​ണം വി​ട്ട കാ​ർ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ര​നെ ഇ​ടി​ച്ച് തെ​റി​പ്പി​ച്ച ശേ​ഷം റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ചു മ​റി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 7.30ന് ​സം​സ്ഥാ​ന പാ​ത​യി​ൽ വ​യ്യേ​റ്റ് ജം​ഗ്ഷ​നി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ര​നാ​യ പി​ര​പ്പ​ൻ​കോ​ട് ചെ​റു​വ​ള്ളി പു​ത്ത​ൻ​വീ​ട്ടി​ൽ ഭ​ര​ത​രാ​ജ​ൻ (75) നും ​ഓ​ട്ടോ ഡ്രൈ​വ​ർ ഇ​ട​നാ​ട് വൃ​ന്ദാ​വ​ന​ത്തി​ൽ ര​വി(56)​യ്ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡ​രി​കി​ലേ​യ്ക്ക് മ​റി​ഞ്ഞ ഓ​ട്ടോ​യ്ക്ക​ടി​യി​ൽ​പ്പെ​ട്ടാ​ണ് ര​വി​യ്ക്ക് പ​രി​ക്കേ​റ്റ​ത്. ര​ണ്ടു പേ​രെ​യും നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി വെ​ഞ്ഞാ​റ​മൂ​ട് ശ്രീ ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​ന് പോ​കു​ക​യാ​യി​രു​ന്ന മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.​ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നു. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​കാം അ​പ​ക​ട കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.