വാ​ഹ​നാ​പ​ക​ട​ത്തി​ൽ മു​ൻ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു
Sunday, October 17, 2021 11:09 PM IST
നേ​മം: പ്രാ​വ​ച്ച​മ്പ​ലം ട്രാ​ഫി​ക് സി​ഗ്ന​ലി​ന് സ്കൂ​ട്ട​ർ തെ​ന്നി​മ​റി​ഞ്ഞ് മ​റ്റൊ​രു ബൈ​ക്കി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മു​ൻ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. പ്രാ​വ​ച്ച​മ്പ​ലം കു​ടും​ബ​ന്നൂ​ർ വി​ജ​യ നി​വാ​സി​ൽ ശി​വ​ശ​ങ്ക​ര​ൻ (68) ആ​ണ് മ​രി​ച്ച​ത്. കോ​ൺ​ഗ്ര​സ് മു​ൻ ഉ​പ​നി​യൂ​ർ മു​ൻ വാ​ർ​ഡ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു ശി​വ​ശ​ങ്ക​ര​ൻ. പ്രാ​വ​ച്ച​മ്പ​ല​ത്തു നി​ന്നും ന​രു​വാ​മൂ​ട് റോ​ഡി​ലേ​യ്ക്ക് ക​യ​റു​ന്ന​തി​നി​ടെ ശി​വ​ശ​ങ്ക​ര​ൻ ഓ​ടി​ച്ചി​രു​ന്ന സ്കൂ​ട്ട​ർ മ​റ്റൊ​രു ബൈ​ക്കി​ൽ ത​ട്ടി​യാ​ണ് അ​പ​ക​ടം. ഭാ​ര്യ: വി​ജ​യ​മ്മ.

മെ​മ്പ​ർ​ഷി​പ്പ് കാ​ന്പ​യി​ൻ

പേ​രൂ​ർ​ക്ക​ട: ഭാ​ര​തീ​യ ആ​ർ​ട്ട് വ​ർ​ക്കേ​ഴ്സ് സം​ഘി​ന്‍റെ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ​ത​ല മെ​മ്പ​ർ​ഷി​പ്പ് കാ​മ്പ​യി​ൽ ബി​എം​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​നേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ​ട്ട് വ​ർ​ക്കേ​ഴ്സ് സം​ഘ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് തി​ട്ട​മം​ഗ​ലം ഹ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ സം​വി​ധാ​യ​ക​ൻ സു​നി​ൽ​ദ​ത്ത് സു​കു​മാ​ര​ൻ, മു​ൻ​ഷി അ​യ്യ​പ്പ​ൻ എ​ന്നി​വ​ർ അം​ഗ​ത്വം സ്വീ​ക​രി​ച്ചു. ബി​എം​എ​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഗോ​വി​ന്ദ് ആ​ർ. ത​മ്പി, വ​ർ​ക്കേ​ഴ്സ് സം​ഘ് വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ല​ൻ ചി​ല​ങ്ക, പ​ള്ളി​പ്പു​റം കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.