ന​ഗ​ര​സ​ഭ​യു​ടെ മ​തേ​ത​ര സ്വ​ഭാ​വം ത​ക​ർ​ക്കാ​നു​ള്ള നീ​ക്കം തി​രി​ച്ച​റി​യു​ക: മേ​യ​ർ
Monday, October 18, 2021 11:00 PM IST
തി​രു​വ​ന​ന്ത​പു​രം : ന​ഗ​ര​സ​ഭ​യി​ൽ കൗ​ണ്‍​സി​ല​ർ​മാ​ർ ന​ട​ത്തി​യ ഹോ​മം സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളെ​യും കേ​ര​ള​ത്തി​ന്‍റെ മ​തേ​ത​ര സ്വ​ഭാ​വ​ത്തെ​യും അ​ട്ടി​മ​റി​ക്കു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള​താ​ണെ​ന്നു മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ. കേ​ര​ള​ത്തെ വ​ർ​ഗീ​യ ക​ലാ​പ​ത്തി​ന്‍റെ വേ​ദി​യാ​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ഇ​ത്ത​രം ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ന​ഗ​ര​സ​ഭ​യു​ടെ​യും മ​തേ​ത​ര സ്വ​ഭാ​വം ത​ക​ർ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളി​ൽ നി​ന്നും കൗ​ണ്‍​സി​ല​ർ​മാ​ർ പി​ന്തി​രി​യ​ണ​മെ​ന്നും മേ​യ​ർ ആ​വ​ശ്യ​പ്പെ​ട്ടു.