ക​ല്ലാ​റി​ല്‍ കാ​ണാ​താ​യ ആ​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന് തെ​ര​ച്ചി​ൽ തു​ട​രു​ന്നു
Monday, October 18, 2021 11:00 PM IST
വി​തു​ര: ക​ഴി​ഞ്ഞ ദി​വ​സം ക​ല്ലാ​റി​ല്‍ കാ​ണാ​താ​യ അം​ബേ​ദ്ക​ര്‍ ല​ക്ഷം വീ​ട് കോ​ള​നി​യി​ലെ ബി​നു​വി​നെ (50) ക​ണ്ടെ​ത്തു​ന്ന​തി​നാ​യി തെ​ര​ച്ചി​ൽ ഉൗ​ർ​ജി​ത​മാ​ക്കി. ഇ​ന്ന​ലെ ആ​ന​പ്പാ​റ വൈ​ക്ക​ഞ്ചി ക​ല്ലാ​ര്‍ ആ​റ്റ​രു​കി​ല്‍​നി​ന്ന് ബി​നു​വി​ന്‍റെ വ​സ്ത്ര​ങ്ങ​ള്‍ ക​ണ്ടെ​ത്തി.​ബി​നു​ആ​റ്റി​ന​ക്ക​രെ മു​ള മു​റി​ക്കാ​ന്‍ പോ​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

ഐ​ക്യ​ദാ​ർ​ഢ്യ
കൂ​ട്ടാ​യ്മ
നെ​യ്യാ​റ്റി​ൻ​ക​ര: സം​സ്ഥാ​ന ബാ​ങ്ക് പൊ​തു​പ​ണി​മു​ട​ക്കി​ന് മു​ന്നോ​ടി​യാ​യി സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ സ​മി​തി നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ഐ​ക്യ​ദാ​ർ​ഢ്യ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. സി​ഐ​ടി​യു ഏ​രി​യാ പ്ര​സി​ഡ​ന്‍റ് എ​ൻ.​എ​സ്. ദി​ലീ​പി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം സി​ഐ​ടി​യു ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗം വി. ​കേ​ശ​വ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​ഐ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ. ​മോ​ഹ​ന​ൻ, ജ​യ​കു​മാ​ർ, ബ​ബി​ത, എ​ൻ.​കെ. ര​ഞ്ജി​ത്ത്, ത​ങ്ക​രാ​ജ്, ദാ​സ് ബി​ജു, ജ​യ​ച​ന്ദ്ര​ൻ, ദി​നേ​ശ്, അ​ശോ​ക​ൻ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.