റോ​ഡി​ന്‍റെ അ​ടി​ഭാ​ഗം ഇ​ടി​ഞ്ഞു​താ​ഴുന്നു
Tuesday, October 19, 2021 10:47 PM IST
ക​ല്ല​റ: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും കാ​രേ​റ്റ് -ക​ല്ല​റ റോ​ഡി​ൽ പ​ഴ​യ ച​ന്ത​യ്ക്ക് സ​മീ​പ​മു​ള്ള വ​ലി​യ വ​ള​വി​ൽ റോ​ഡി​ന്‍റെ അ​ടി​ഭാ​ഗം ഇ​ടി​ഞ്ഞു താ​ഴു​ന്നു. റോ​ഡി​ന്‍റെ വ​ശ​ത്ത് അ​ടി​ഭാ​ഗ​ത്തെ മ​ണ്ണ് ഇ​ടി​ഞ്ഞു​മാ​റു​ക​യോ ഒ​ലി​ച്ച് പോ​കു​ക​യോ ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ക​ല്ല​റ​യി​ലേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​ട​തു വ​ശ​ത്തേ​ക്ക് തി​രി​യു​ന്ന കൊ​ടും​വ​ള​വി​ൽ കാ​ടു​മൂ​ടി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ റോ​ഡ് ഇ​ടി​ഞ്ഞു​താ​ഴു​ന്ന​ത് ആ​രു​ടെ​യും ശ്ര​ദ്ധി​യി​ൽ​പ്പെ​ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് റോ​ഡ് ഇ​ടി​ഞ്ഞു താ​ഴു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഇ​പ്പോ​ൾ അ​തി​ന്‍റെ വ്യാ​പ്തി വ​ർ​ധി​ച്ച് ഗു​ഹ​പോ​ലെ രൂ​പ​പ്പെ​ട്ടു​വ​രു​ന്നു.

മെ​മ്പ​ർ​ഷി​പ്പ്
വി​ത​ര​ണം ആ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം; കേ​ര​ള കോ​ൺ​ഗ്ര​സ് -എ​മ്മി​ന്‍റെ മെ​മ്പ​ർ​ഷി​പ്പ് കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​യാ​യി ജി​ല്ലാ​ത​ല​ത്തി​ലു​ള്ള മെ​മ്പ​ർ​ഷി​പ്പ് വി​ത​ര​ണ പ​രി​പാ​ടി ആ​രം​ഭി​ച്ചു. കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ജോ​സ​ഫ് സ്ക​റി​യ​ക്ക് നി​ല​വി​ലെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ഹാ​യ​ദാ​സ് മെ​മ്പ​ർ​ഷി​പ്പ് കൈ​മാ​റി​യാ​ണ് തു​ട​ക്കം കു​റി​ച്ച​ത്.
പാ​ർ​ട്ടി​യു​ടെ 58-ാംജ​ന്മ​ദി​ന​ത്തി​ലാ​ണ് മെ​മ്പ​ർ​ഷി​പ്പ് വി​ത​ര​ണ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. ജി​ല്ലാ ത​ല​ത്തി​ൽ പു​തി​യ​താ​യി ഒ​രു ല​ക്ഷം പേ​ർ​ക്ക് മെ​മ്പ​ർ​ഷി​പ്പ് ന​ൽ​കു​മെ​ന്ന് സ​ഹാ​യ​ദാ​സ് അ​റി​യി​ച്ചു. ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ സി. ​ആ​ർ. സു​നു , അ​ഡ്വ. സ​തീ​ഷ്, അ​നി​ൽ​കു​മാ​ർ, തോ​മ​സ് ചെ​റി​യാ​ൻ, മ​നോ​ജ്, സ​ദാ​ന​ന്ദ​ൻ, ശ​ശി, ഉ​ണ്ണി, വി​ക്ര​മ​ൻ, സ​ണ്ണി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.