തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക്ക് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​പ​രി​ക്ക്
Tuesday, October 19, 2021 10:47 PM IST
ക​ല്ല​റ: കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. മു​തു​വി​ള പ​ര​പ്പി​ൽ അ​ഖി​ല ഭ​വ​നി​ൽ ശോ​ഭ​ന (57) യ്ക്കാ​ണ് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. റ​ബ്ബ​ർ​തോ​ട്ട​ത്തി​ൽ തൊ​ഴി​ലു​റ​പ്പ് ജോ​ലി​യു​ടെ ഭാ​ഗ​മാ​യി കാ​ട് തെ​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കാ​ട്ടു​പ​ന്നി കൂ​ട്ടം ഇ​വ​രെ ആ​ക്ര​മി​ച്ച​ത്.
കാ​ട്ടു​പ​ന്നി​ക​ളെ ക​ണ്ടു തൊ​ഴി​ലാ​ളി​ക​ൾ ഓ​ടി മാ​റു​ന്ന​തി​നി​ട​യി​ൽ ആ​ണ് ശോ​ഭ​ന​യു​ടെ കാ​ലി​ൽ കാ​ട്ടു​പ​ന്നി കു​ത്തി​യ​ത്. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ഇ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് ഇ​വി​ടെ​നി​ന്നും മ​റ്റൊ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സു​ക​ൾ പു​ന​സ്ഥാ​പി​ക്ക​ണം

പാ​ലോ​ട് : പെ​രി​ങ്ങ​മ്മ​ല വ​ഴി​യു​ള്ള നി​ർ​ത്ത​ലാ​ക്കി​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സു​ക​ൾ പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്ന് സി​പി​എം പെ​രി​ങ്ങ​മ്മ​ല ലോ​ക്ക​ൽ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ ക​മ്മി​റ്റി അം​ഗം വി. ​കെ. മ​ധു സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ബ്രാ​ഹിം​കു​ഞ്ഞ്, ഇ. ​ജോ​ൺ​കു​ട്ടി, എ​സ്. എ​സ്. ബി​ന്ദു എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​സീ​ഡി​യം സ​മ്മേ​ള​നം നി​യ​ന്ത്രി​ച്ചു. ചെ​റ്റ​ച്ച​ൽ സ​ഹ​ദേ​വ​ൻ, എ​ൻ. ഷൗ​ക്ക​ത്ത​ലി, ഏ​രി​യാ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജോ​ർ​ജ് ജോ​സ​ഫ് സെ​ക്ര​ട്ട​റി​യാ​യ 15 അം​ഗ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു.