സൗ​ജ​ന്യ ഫി​സി​യോ​തെ​റാ​പ്പി ക്യാ​മ്പ്
Tuesday, October 19, 2021 10:54 PM IST
വെ​ള്ള​റ​ട: കാ​ക്ക​ണം ന​ക്ഷ​ത്ര ബാ​ല​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​എ​ന്‍​എം ഫി​സി​യോ തെ​റാ​പ്പി സെ​ന്‍റ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ തെ​റാ​പ്പി ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. പെ​രു​ങ്ക​ട​വി​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബ​ഡ്‌​സ് സ്‌​കൂ​ളി​ല്‍ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ള്‍​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ ഫി​സി​യോ മ​ര്‍​മ്മ തെ​റാ​പ്പി ക്യാ​മ്പ് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. സു​രേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം കാ​ക്ക​ണം മ​ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കാ​ന​ക്കോ​ട് ബാ​ല​രാ​ജ്യ,ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ര​ജി​കു​മാ​ര്‍, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മ​ഞ്ജു​ഷ ജ​യ​ന്‍, സി​മി, കാ​ക്ക​ണം മു​കേ​ഷ്, റോ​മി​ജ, ര​ജി​ത്ത്, ഡോ. ​അ​ബി​ന്‍, ര​തീ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.