സ​ർ​ക്കാ​ർ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​വ​രെ ആ​ദ​രി​ച്ചു
Tuesday, October 19, 2021 10:54 PM IST
നെ​ടു​മ​ങ്ങാ​ട്: യു​ണൈ​റ്റ​ഡ് ലൈ​ബ്ര​റി​യു​ടെ ക​രി​യ​ർ ഗൈ​ഡ​ൻ​സി​ൽ പ​ഠി​ച്ച് ഈ​യി​ടെ സ​ർ​ക്കാ​ർ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​വ​രെ ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ദ​രി​ച്ചു. ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് എ​സ്.​ബി​ജു അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങ് ആ​നാ​ട് പ​ഞ്ചാ​യ​ത്ത് ഇ​രി​ഞ്ച​യം വാ​ർ​ഡ് മെ​മ്പ​ർ ഇ​രി​ഞ്ച​യം സ​ന​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​എ​സ്. നി​പി​ൻ ന​ന്ദി പ​റ​ഞ്ഞു. ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പി​ൽ എ​ൽ​ഡി ടൈ​പ്പി​സ്റ്റ് ആ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച സു​ജി​ത്, പോ​ലീ​സ് വ​കു​പ്പി​ൽ ഡ്രൈ​വ​ർ ത​സ്തി​ക​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച ആ​ന്‍റോ, ആ​രോ​ഗ്യ വ​കു​പ്പി​ൽ സ്റ്റാ​ഫ് ന​ഴ്സ് ത​സ്തി​ക​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച ഷി​മ എ​ന്നി​വ​ർ ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങി.