പെ​ൺ​കു​ട്ടി​ക്ക് അ​ശ്ലീ​ല സ​ന്ദേ​ശം; യു​വാ​വ് പി​ടി​യി​ൽ
Tuesday, October 19, 2021 10:54 PM IST
ശ്രീ​കാ​ര്യം : സ​മൂ​ഹ​മാ​ധ്യ​മം വ​ഴി പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂ​ർ​ത്തി​യാ​ക്കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ച് ശ​ല്യ​പ്പെ​ടു​ത്തി​യ യു​വാ​വി​നെ പോ​ക്സോ നി​യ​മ പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്തു. എ​റ​ണാ​കു​ളം പി​റ​വം സ്വ​ദേ​ശി റി​ജോ​ഷ് (19) നെ​യാ​ണ് ശ്രീ​കാ​ര്യം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത് . ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം പൗ​ഡി​ക്കോ​ണം സ്വ​ദേ​ശി​യാ​യ പ​തി​ന​ഞ്ചു വ​യ​സു​കാ​രി പ​ഠ​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഫോ​ണി​ൽ റി​ജോ​ഷ് നി​ര​ന്ത​രം സ​ന്ദേ​ശം അ​യ​ച്ച്‌ പ​രി​ച​യ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കു​ക​യും വി​ളി​ച്ചു ശ​ല്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​ത്. വീ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.