മ​ഴ: ജി​ല്ല​യി​ല്‍ 15.31 കോ​ടി​യു​ടെ കൃ​ഷി​നാ​ശം
Wednesday, October 20, 2021 10:50 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും ന​ദി​ക​ള്‍ ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​തും തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലു​ണ്ടാ​ക്കി​യ​ത് 15.31 കോ​ടി​യു​ടെ കൃ​ഷി​ന​ഷ്ട​മെ​ന്ന് പ്ര​ഥ​മ​വി​വ​ര ക​ണ​ക്ക്. വി​വി​ധ കൃ​ഷി​മേ​ഖ​ല​ക​ളി​ലാ​യി 5,913 ക​ര്‍​ഷ​ക​രെ​യാ​ണ് ന​ഷ്ടം ബാ​ധി​ച്ച​ത്. ഏ​ക​ദേ​ശം 640 ഹെ​ക്ട​റി​ലാ​ണ് ജി​ല്ല​യി​ല്‍ കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​ത്. ഒ​ക്ടോ​ബ​ര്‍ 15 മു​ത​ല്‍ ഇ​ന്ന​ലെ​വ​രെ​യു​ള്ള ക​ണ​ക്കാ​ണ് ഇ​തെ​ന്നും പ്രി​ന്‍​സി​പ്പ​ല്‍ അ​ഗ്രി​ക്ക​ള്‍​ച്ച​ര്‍ ഓ​ഫീ​സ​ര്‍ കെ. ​എം. രാ​ജു അ​റി​യി​ച്ചു.

വാ​ഴ, നെ​ല്ല്, പ​ച്ച​ക്ക​റി എ​ന്നി​വ​യ്ക്കാ​ണ് ജി​ല്ല​യി​ല്‍ ഏ​റ്റ​വു​മ​ധി​കം നാ​ശം സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്. 256.9 ഹെ​ക്ട​ര്‍ വാ​ഴ, 192.08 ഹെ​ക്ട​ര്‍ നെ​ല്ല്, 96.03 ഹെ​ക്ട​ര്‍ പ​ച്ച​ക്ക​റി​കൃ​ഷി എ​ന്നി​വ​യാ​ണ് പ്ര​ഥ​മ​വി​വ​ര ക​ണ​ക്ക​നു​സ​രി​ച്ച് ജി​ല്ല​യി​ല്‍ ന​ശി​ച്ച​ത്.

കി​ഴ​ങ്ങു​വ​ര്‍​ഗ​വി​ള​ക​ളി​ല്‍ 69.12 ഹെ​ക്ട​ര്‍ സ്ഥ​ല​ത്ത് മ​ര​ച്ചീ​നി കൃ​ഷി​ക്ക് നാ​ശ​മു​ണ്ടാ​യി. ഒ​ന്‍​പ​ത് ഹെ​ക്ട​ര്‍ മ​റ്റു കി​ഴ​ങ്ങു​വ​ര്‍​ഗ വി​ള​ക​ളും ന​ശി​ച്ചു. അ​ട​യ്ക്ക 6.08 ഹെ​ക്ട​ര്‍, റ​ബ്ബ​ര്‍ 5.9 ഹെ​ക്ട​ര്‍, നാ​ളി​കേ​രം 2.87 ഹെ​ക്ട​ര്‍, കു​രു​മു​ള​ക് 1.52 ഹെ​ക്ട​ര്‍, വെ​റ്റി​ല 1.32 എ​ന്നി​ങ്ങ​നെ​യാ​ണ് കൃ​ഷി​ന​ഷ്ട​ത്തി​ന്‍റെ മ​റ്റു ക​ണ​ക്കു​ക​ള്‍.

ജി​ല്ല​യി​ല്‍ ഏ​റ്റ​വു​മ​ധി​കം കൃ​ഷി​നാ​ശം സം​ഭ​വി​ച്ചി​ട്ടു​ള്ള​ത് പാ​റ​ശാ​ല, പ​ള്ളി​ച്ച​ല്‍, ആ​ര്യ​ന്‍​കോ​ട് ബ്ലോ​ക്കു​ക​ളി​ലാ​ണ്. പാ​റ​ശ്ശാ​ല 148 ഹെ​ക്ട​റി​ലാ​യി 3.06 കോ​ടി, പ​ള്ളി​ച്ച​ല്‍ 96.57 ഹെ​ക്ട​റി​ല്‍ 3.87 കോ​ടി, ആ​ര്യ​ന്‍​കോ​ട് 67.58 ഹെ​ക്ട​റി​ല്‍ 2.50 കോ​ടി രൂ​പ​യു​ടെ​യും കൃ​ഷി​ന​ഷ്ടം ക​ണ​ക്കാ​ക്കി​യി​ട്ടു​ണ്ട്. പു​ളി​മാ​ത്ത് 81 ഹെ​ക്ട​റി​ല്‍ 1.86 കോ​ടി രൂ​പ, നെ​യ്യാ​റ്റി​ന്‍​ക​ര 60.06 ഹെ​ക്ട​റി​ല്‍ 1.42 കോ​ടി, ആ​റ്റി​ങ്ങ​ല്‍ 55.05 ഹെ​ക്ട​റി​ല്‍ 86 ല​ക്ഷം, ക​ഴ​ക്കൂ​ട്ടം 40.126 ഹെ​ക്ട​റി​ല്‍ 63 ല​ക്ഷം, കാ​ട്ടാ​ക്ക​ട 25.55 ഹെ​ക്ട​റി​ല്‍ 45 ല​ക്ഷം, വാ​മ​ന​പു​രം 11.8 ഹെ​ക്ട​റി​ല്‍ 25 ല​ക്ഷം, വ​ര്‍​ക്ക​ല 16.334 ഹെ​ക്ട​റി​ല്‍ 24 ല​ക്ഷം, നെ​ടു​മ​ങ്ങാ​ട് 37.04 ഹെ​ക്ട​റി​ലാ​യി 17 ല​ക്ഷം രൂ​പ​യു​ടെ​യും ന​ഷ്ടം ക​ണ​ക്കാ​ക്കി​യി​ട്ടു​ണ്ട്.