ബോ​ണ്ട് സ​ർ​വീ​സി​ന്‍റെ വാ​ർ​ഷി​ക​ത്തി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​വു​മാ​യി നാ​ട്ടു​കാ​ർ
Wednesday, October 20, 2021 10:50 PM IST
വെ​ഞ്ഞാ​റ​മൂ​ട്: കോ​വി​ഡ് ദു​രി​ത​കാ​ല​ത്ത് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കാ​യി ക​ട​യ്ക്ക​ലി​ൽ നി​ന്ന് കെ​എ​സ്ആ​ർ​ടി​സി ആ​രം​ഭി​ച്ച ബോ​ണ്ട് സ​ർ​വീ​സി​ന് ഒ​രു വ​യ​സ്. ഒ​ന്നാം വാ​ർ​ഷി​ക ദി​ന​ത്തി​ൽ ആ​ഘോ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കി തു​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​ൽ​കി യാ​ത്ര​ക്കാ​ർ മാ​തൃ​ക​യാ​യി. ജീവനക്കാർ സ്വ​രൂ​പി​ച്ച തു​ക മു​രു​ക്കു​മ​ൺ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ലെ​യും, കു​രി​യോ​ട് ഓ​ർ​ഫ​നേ​ജി​ലേ​യും അ​ന്തേ​വാ​സി​ക​ൾ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ വാ​ങ്ങി ന​ൽ​കി​യാ​ണ് ഇ​വ​ർ നാ​ട്ടു​കാ​രു​ടെ പ്ര​ശം​സ നേ​ടി​യ​ത്. ഉ​പ​ഹാ​ര​ങ്ങ​ൾ കി​ളി​മാ​നൂ​ർ ഡി​ടി​ഒ കെ.​കെ സു​രേ​ഷ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ൻ​റ​ർ അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി. ഇ​ൻ​സ്പ​ക്ട​ർ രാ​ധാ​കൃ​ഷ്ണ​ൻ പോ​റ്റി സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

കോൺഗ്രസ് പാ​റ​ശാ​ല ​മ​ണ്ഡ​ല​ം നേ​തൃ​യോ​ഗം

വെ​ള്ള​റ​ട: പാ​റ​ശാ​ല നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ നേ​തൃ​യോ​ഗം ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി എ​ക്‌​സ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​ള്ള​റ​ട ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന യോ​ഗ​ത്തി​ന് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​സ്. വി​ജ​യ​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​റ​ശാ​ല ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കൊ​ല്ലി​യോ​ട് സ​ത്യ​നേ​ശ​ന്‍ സ്വാ​ഗ​തം പ​റ​ഞ്ഞു. മു​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ന്‍​ക​ര സ​ന​ല്‍, കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ര്‍. വ​ല്‍​സ​ല​ന്‍, അ​ന്‍​സ​ജി​താ റ​സ​ല്‍ തു​ട​ങ്ങി​യ​വ​രും ഡി​സി​സി ഭാ​ര​വാ​ഹി​ക​ളും മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രും പോ​ഷ​ക​സം​ഘ​ട​നാ നേ​താ​ക്ക​ളും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രും യു​ഡി​എ​ഫ് നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്തു.