കോ​ഡ് എ ​പൂ​ക്ക​ളം സ​മ്മാ​ന​ദാ​നം നടത്തി
Wednesday, October 20, 2021 10:55 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ കേ​ര​ള​ത്തി​ലെ പ്ര​ഫ​ഷ​ണ​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ടി​ങ്ക​ർ ഹ​ബ് ഫൗ​ണ്ടേ​ഷ​നും ഫോ​സ് യു​ണൈ​റ്റ​ഡ് ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച ഓ​ണ്‍​ലൈ​ൻ പൂ​ക്ക​ള​മ​ത്സ​രം ആ​യ കോ​ഡ് എ ​പൂ​ക്ക​ള​ത്തി​ന്‍റെ സ​മ്മാ​ന​ദാ​നം മ​രി​യ​ൻ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഡി​ജി​റ്റ​ൽ സ​യ​ൻ​സ് ആ​ൻ​ഡ് ഇ​ന്നോ​വേ​ഷ​ൻ ടെ​ക്നോ​ള​ജി​യു​ടെ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സ​ജി ഗോ​പി​നാ​ഥ് നി​ർ​വ​ഹി​ച്ചു.
മോ​ണ്‍ സ്കൂ​ൾ എ​ന്ന സം​ഘ​ട​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ ദ ​ജ​യോ ഓ​ഫ് പ്രോ​ഗ്രാ​മിം​ഗ് എ​ന്ന കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ ത​യാ​റാ​ക്കി​യ 1200 പൂ​ക്ക​ള​ങ്ങ​ളി​ൽ നി​ന്ന് മ​രി​യ​ൻ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ വി.​എ​സ്. വി​ഷ്ണു ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി ക്ല​സ്റ്റ​ർ ഡ്രൈ​വ് ടെ​ക്നോ​ള​ജി പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് സ്പോ​ണ്‍​സ​ർ ചെ​യ്ത ഒ​രു ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന മാ​ക്ബു​ക് എ​യ​ർ സ​മ്മാ​ന​മാ​യി നേ​ടു​ക​യും ചെ​യ്തു. ടി​ങ്ക​ർ ഹ​ബ് കോ​ ഫൗ​ണ്ട​ർ എം.​പി. മൂ​സാ മെ​ഹ​ർ, മ​രി​യ​ൻ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​റൂ​ബി ഏ​ബ്ര​ഹാം എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.