കോർപറേഷനിലെ ല​ക്ഷ​ങ്ങ​ളു​ടെ നി​കു​തി വെ​ട്ടി​പ്പ് ! സ​മ​രംകൊ​ണ്ടു വീ​ർ​പ്പു​മു​ട്ടി കോ​ർ​പ​റേ​ഷ​ൻ
Thursday, October 21, 2021 11:31 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം : നി​കു​തി വെ​ട്ടി​പ്പി​ൽ പ്ര​തി​പ​ക്ഷം കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​നു​ള്ളി​ലും പു​റ​ത്തും ന​ട​ത്തു​ന്ന സ​മ​രം ഓ​രോ ദി​വ​സം പി​ന്നി​ടു​ന്പോ​ഴും കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​കു​ന്നു. കോ​ർ​പ​റേ​ഷ​നു​ള്ളി​ൽ സ​മാ​ധാ​ന​പ​ര​മാ​യും എ​ന്നാ​ൽ പു​റ​ത്തു സം​ഘ​ർ​ഷാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചും സ​മ​രം പ്ര​തി​പ​ക്ഷം ശ​ക്ത​മാ​ക്കു​ക​യാ​ണ്. സ​മ​ര​ത്തെ രാ​ഷ്ട്രീ​യ​മാ​യി നേ​രി​ടാ​ൻ ഭ​ര​ണ​പ​ക്ഷം പ​രി​ശ്ര​മി​ക്കു​ന്പോ​ഴും എ​ങ്ങ​നെ പ്ര​തി​പ​ക്ഷ സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​മെ​ന്ന ചി​ന്ത​യും സി​പി​എം നേ​തൃ​ത്വ​ത്തി​നു മു​ന്നി​ലു​ണ്ട്.

ഇ​ന്ന​ലെ സ​മ​രം ചെ​യ്യു​ന്ന യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ​ക്ക് അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ചു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ പോ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ അ​ര​മ​ണി​ക്കൂ​റോ​ളം സം​ഘ​ർ​ഷ​മു​ണ്ടാ​യി. കോ​ർ​പ​റേ​ഷ​ൻ മ​തി​ൽ ചാ​ടി​ക്ക​ട​ക്കാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ പോ​ലീ​സ് ലാ​ത്തി വീ​ശി. ഇ​തി​നി​ടെ മ​റ്റു പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സ് ബാ​രി​ക്കേ​ഡ് ത​ള്ളി​നീ​ക്കാ​ൻ ശ്ര​മി​ച്ച​ത്തോ​ടെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ക്കാ​ൻ ഒ​രു​ങ്ങി​യെ​ങ്കി​ലും പ്ര​വ​ർ​ത്ത​ക​ർ ഓ​ടി​മാ​റി. പി​ന്നീ​ട് ഏ​റെ നേരം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും പോ​ലീ​സും ത​മ്മി​ൽ റോ​ഡി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി. പോ​ലീ​സി​നു നേ​രെ ക​ന്പു​ക​ളും മ​റ്റും വ​ലി​ച്ചെ​റി​ഞ്ഞെ​ങ്കി​ലും പോ​ലീ​സ് സം​യ​മ​നം പാ​ലി​ച്ച​തി​നാ​ൽ കൂ​ടു​ത​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​ല്ല. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​ധീ​ർ​ഷാ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​നു മു​ന്നി​ൽ നി​ന്നു​മാ​യി​രു​ന്നു മാ​ർ​ച്ച് ആ​രം​ഭി​ച്ച​ത്. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ, കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​നു​ള്ളി​ൽ ന​ട​ത്തി വ​രു​ന്ന സ​ത്യ​ഗ്ര​ഹ സ​മ​രം തു​ട​രു​ക​യാ​ണ്. പാ​ലോ​ട് ര​വി​യ​ട​ക്ക​മു​ള്ള ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ഇ​ന്ന​ലെ സ​മ​ര​വേ​ദി​യി​ലെ​ത്തി സ​മ​രം ന​ട​ത്തു​ന്ന യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ​ക്ക് അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ചു. നി​കു​തി ത​ട്ടി​പ്പി​നെ​തി​രെ ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​ർ ന​ട​ത്തു​ന്ന സ​മ​രം ഇ​രു​പ​ത്തി മൂ​ന്നു ദി​വ​സം പി​ന്നി​ട്ടു. സ​മ​രം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൗ​ണ്‍​സി​ല​ർ​മാ​ർ ഇ​പ്പോ​ൾ നി​രാ​ഹാ​ര​സ​മ​ര​ത്തി​ലാ​ണ്. നി​രാ​ഹാ​ര സ​മ​ര​ത്തെ​ത്തു​ട​ർ​ന്നു ശാ​രീ​രി​ക അ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച ഫോ​ർ​ട്ട് വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ജാ​ന​കി​യ​മ്മാ​ൾ, പാ​ങ്ങോ​ട് കൗ​ണ്‍​സി​ല​ർ പ​ത്മ​ലേ​ഖ എ​ന്നി​വ​രെ ഇ​ന്ന​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​ർ നൂ​റു​കോ​ടി വാ​ക്സി​ൻ ന​ൽ​കി​യ​ത് സ​മ​രം ന​ട​ത്തു​ന്ന കൗ​ണ്‍​സി​ല​ർ​മാ​ർ പൂ​ത്തി​രി ക​ത്തി​ച്ച് ആ​ഘോ​ഷി​ച്ചു. വൈ​കു​ന്നേ​രം മ​ഹി​ളാ​മോ​ർ​ച്ച​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ ന​ട​ന്നു.