ചി​റ്റി​പ്പാ​റ​യി​ൽ സാ​മൂ​ഹി​ക​വി​രു​ദ്ധ​ശല്യം
Saturday, October 23, 2021 11:20 PM IST
വി​തു​ര: വ​നം വ​കു​പ്പി​നു കീ​ഴി​ലു​ള്ള മ​ല​യ​ടി ചി​റ്റി​പ്പാ​റ​യി​ൽ സാ​മൂ​ഹി​ക​വി​രു​ദ്ധ​ശ​ല്യം രൂ​ക്ഷ​മാ​കു​ന്ന​താ​യി പ​രാ​തി. പാ​റ​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന ക്ഷേ​ത്ര പ​രി​സ​ര​ത്ത് മ​ലി​ന വ​സ്തു​ക്ക​ൾ വ​ലി​ച്ചെ​റി​യു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സം​ഘം ചേ​ർ​ന്നെ​ത്തു​ന്ന യു​വാ​ക്ക​ളാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​ണെ​ന്നു സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള പ്ര​ച​ര​ണ​മാ​ണ് ഇ​വി​ടെ ആ​ളു​ക​ളെ​ത്താ​നു​ള്ള പ്ര​ധാ​ന കാ​ര​ണം. ഇ​തി​ന്‍റെ മ​റ​വി​ലാ​ണ് ല​ഹ​രി ഉ​പ​യോ​ഗ​വും വി​ൽ​പ്പ​ന​യും. ഞാ​യ​റാ​ഴ്ച​ക​ളി​ലും മ​റ്റ് അ​വ​ധി​ദി​വ​സ​ങ്ങ​ളി​ലും ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ പോ​ലും ഇ​വി​ടെ​യെ​ത്തു​ന്നു​ണ്ടെ​ന്നും ഇ​വി​ടെ​ സം​ഘ​ർ​ഷം നി​ത്യ​സം​ഭ​വ​മാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ചി​റ്റി​പ്പാ​റ​യി​ലേ​ക്കു​ള്ള വ​ഴി​യി​ൽ ചെ​ക്പോ​സ്റ്റ് സ്ഥാ​പി​ക്ക​ണ​മെ​ന്ന് പൊ​ൻ​പാ​റ റ​സി​ഡ​ന്‍റ്സ്അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പോ​ലീ​സ് പ​ട്രോ​ളി​ങ്ങും വാ​ഹ​ന പ​രി​ശോ​ധ​ന​യും ക​ർ​ശ​ന​മാ​ക്ക​ണം. ക്ഷേ​ത്ര​വും പ​രി​സ​ര​വും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നും പ്ര​സി​ഡ​ന്‍റ് ര​ഘു പൊ​ൻ​പാ​റ,സെ​ക്ര​ട്ട​റി എം.​അ​രു​ൺ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.