60 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി
Saturday, October 23, 2021 11:21 PM IST
വെ​ഞ്ഞാ​റ​മൂ​ട്: വെ​ഞ്ഞാ​റ​മൂ​ട് മ​ണ​ലി​മു​ക്കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ഴി​ഫാ​മി​ൽ നി​ന്നും 60 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. മ​ണ​ലി​മു​ക്കി​ൽ അ​മീ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫാ​മി​ൽ നി​ന്നു​മാ​ണ് മൂ​ന്ന് ചാ​ക്കു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ക​ഞ്ചാ​വ് സ്റ്റേ​റ്റ് എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്.​സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നെ​ടു​മ​ങ്ങാ​ട് മ​രി​മ​ക്കോ​ട് അ​ക്ബ​ർ ഷാ​യെ (32) എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്തു.

മൂ​ന്നു ദി​വ​സം മു​ന്പ് മ​ര​പ്പൊ​ടി​യാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് അ​ക്ബ​ർ ഷാ ​ക​ഞ്ചാ​വ് കോ​ഴി​ഫാ​മി​ലെ​ത്തി​ച്ച​തെ​ന്നും എ​ട്ടു ചാ​ക്ക് കൂ​ടി കി​ട്ടാ​നു​ണ്ടെ​ന്നും അ​തും കൂ​ടി കി​ട്ടി​യി​ട്ട് ഒ​രു​മി​ച്ചു കൊ​ണ്ടു പോ​കാ​മെ​ന്ന് അ​ക്ബ​ർ ഷാ ​പ​റ​ഞ്ഞ​തെ​ന്നും അ​മീ​ർ പ​റ​ഞ്ഞു. ചാ​ക്ക് കെ​ട്ട് മാ​റ്റ​ണ​മെ​ന്ന് ആ​വി​ശ്യ​പ്പെ​ട്ട​പ്പോ​ൾ അ​ക്ബ​ർ ഷാ ​ഒ​ഴി​ഞ്ഞു​മാ​റി​യ​തി​നെ തു​ട​ർ​ന്ന് അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു തു​ട​ർ​ന്ന് സ്റ്റേ​റ്റ് എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് കോ​ഴി​ഫാം റെ​യ്ഡ് ചെ​യ്ത് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. സ്റ്റേ​റ്റ് എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി. ​അ​നി​കു​മാ​റി​നെ കൂ​ടാ​തെ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ജി. ​കൃ​ഷ്ണ​കു​മാ​ർ, എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ടി.​ആ​ർ.​മു​കേ​ഷ് കു​മാ​ർ, കെ.​വി. വി​നോ​ദ്, ആ​ർ.​ജി. രാ​ജേ​ഷ് ,എ​സ്.​മ​ധു​സൂ​ദ​ൻ നാ​യ​ർ ,സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​സു​ബി​ൻ, വി​ശാ​ഖ്,ഷം​നാ​ദ്, രാ​ജേ​ഷ്,മു​ഹ​മ്മ​ദ​ലി, അ​രു​ൺ, ബ​സ​ന്ത്,രാ​ജീ​വ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.