വി​ദ്യാ​ർ​ഥി​ക​ളു​ടെ ഇന്‍റർനെറ്റ് റേ​ഡി​യോ: അ​ന്പ​താം എ​ഡി​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, October 25, 2021 11:24 PM IST
തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ർ​ഥി​ക​ളു​ടെ ഇന്‍റർനെറ്റ് റേ​ഡി​യോ സാ​ഹി​തി വാ​ണി​യു​ടെ അ​ന്പ​താം എ​ഡി​ഷ​ന്‍റെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.​
കു​ട്ടി​ക​ളു​ടെ സ​ർ​ഗ​പ​ര​മാ​യ ക​ഴി​വു​ക​ൾ റേ​ഡി​യോ എ​ന്ന മാ​ധ്യ​മ​ത്തി​ന്‍റെ രൂ​പ​ത്തി​ൽ കൂ​ടു​ത​ൽ ര​സ​ക​ര​മാ​യി അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് റേ​ഡി​യോ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഫൗ​ണ്ട​റും ഡ​യ​റ​ക്ട​ർ ജ​ന​റ​ലു​മാ​യ ബി​ന്നി സാ​ഹി​തി പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല ക​ളി​ൽ നി​ന്നു​ള്ള ഒ​ന്നാം ക്ലാ​സു മു​ത​ൽ പ്ല​സ്ടു​വ​രെ​യു​ള്ള​വ​രാ​ണ് സാ​ഹി​തി വാ​ണി​യി​ലെ അ​വ​താ​ര​ക വി​ദ്യാ​ർ​ഥി​ക​ൾ. സ​ർ​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ലെ അ​ലു​കൃ​ഷ്ണ​യാ​ണ് കു​ട്ടി​ക​ളു​ടെ റേ​ഡി​യോ​യു​ടെ ഡ​യ​റ​ക്ട​ർ. സെ​ന്‍റ്മേ​രീ​സ് സ്കൂ​ളി​ലെ അ​ലാ​ക്ക് പ്ര​പ​ഞ്ചും ,വി​ജി​ത​യും പ്രോ​ഗ്രാം ഡ​യ​റ​ക്ട​റും ചീ​ഫ് ആ​ർ​ജെ​മാ​രു​മാ​ണ്. കോ​ഴി​ക്കോ​ട് രാ​ജാ​സ് സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി കെ. ​ഹ​ഖ് സോ​ഫി​യെ ബ്രാ​ൻ​ഡ് അ​ംബാ​സി​ഡ​റാ​യി മ​ന്ത്രി പ​ഖ്യാ​പി​ച്ച് സ്ഥാ​ന ചി​ഹ്ന​ങ്ങ​ൾ കൈ​മാ​റി. സാ​ഹി​തി വാ​ണി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ബി​ന്നി സാ​ഹി​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ടി.​അ​രു​ൺ, ര​മ്യ​റോ​ഷ്നി , ന​സീ​ർ നൊ​ച്ചാ​ട് ,സാ​ഗ ജ​യിം​സ് ,സു​ജ സാ​ഹി​ബ് ,ഡോ. ​വൈ. ജോ​ൺ സ​ൺ ,അ​ലു​കൃ​ഷ്ണ ,വി​ജി​ത കു​രാ​ക്കാ​ർ ,അ​ലോ​ക്ക് പ്ര​പ​ഞ്ച് ,ത​മീം ,ന​ന്മ ,ഫി​ദ ഫാ​ത്തി​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.