രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ്ഘ​ട​ന​യു​ടെ ചാ​ല​ക ശ​ക്തി​യാ​ണ് ബാ​ങ്കു​ക​ൾ: മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ
Tuesday, October 26, 2021 11:23 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ട​പാ​ടു​കാ​രെ അ​നു​ഭാ​വ​പൂ​ർ​വം സ​മീ​പി​ക്കു​ന്ന ബാ​ങ്കിം​ഗ് സം​വി​ധാ​ന​മാ​ണ് ഇ​ന്ന് രാ​ജ്യ​ത്തി​നാ​വ​ശ്യ​മെ​ന്ന് മ​ന്ത്രി കെ. ​എ​ൻ.​ബാ​ല​ഗോ​പാ​ൽ. പാ​ള​യം അ​യ്യ​ൻ​കാ​ളി ഹാ​ളി​ൽ ലീ​ഡ് ബാ​ങ്കാ​യ ഐ​ഒ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ എ​ല്ലാ ബാ​ങ്കു​ക​ളും ചേ​ർ​ന്ന് ന​ട​ത്തി​യ ബ​ഹു​ജ​ന​സ​മ്പ​ർ​ക്ക​പ​രി​പാ​ടി​യും, വാ​യ്പാ​വി​ത​ര​ണ​മേ​ള​യും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ്ഘ​ട​ന​യു​ടെ ചാ​ല​ക ശ​ക്തി​യാ​ണ് ബാ​ങ്കു​ക​ൾ. 2008 ലെ ​ആ​ഗോ​ള സാ​മ്പ​ത്തി​ക ത​ക​ർ​ച്ച​യി​ൽ ഇ​ന്ത്യ പി​ടി​ച്ചു നി​ന്ന​ത് ഇ​വി​ടെ ബാ​ങ്കു​ക​ൾ പൊ​തു​മേ​ഖ​ല​യി​ലാ​യ​തി​നാ​ലാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.​വി​വി​ധ ബാ​ങ്കു​ക​ൾ ഉ​ത്സ​വ സീ​സ​ണോ​ട​നു​ബ​ന്ധി​ച്ച് ന​ൽ​കി​യ നി​ര​വ​ധി വാ​യ്പ​ക​ൾ വി​ത​ര​ണം ചെ​യ്തു. എ​ഡി​എം മു​ഹ​മ​ദ് സ​ഫീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സ്റ്റാ​ളു​ക​ളു​ടെ ഉ​ദ്ഘാ​ട​നം വി. ​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​സു​രേ​ഷ് കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഐ​ഒ​ബി ഡ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ വി.​എ​ച്ച്. സു​രേ​ഷ്,ന​ബാ​ർ​ഡ് ഡ​പ്യു​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ കെ. ​രാ​മ​ലിം​ഗം, എ​സ്ബി​ഐ ജ​ന​റ​ൽ മാ​നേ​ജ​ർ സേ​തു​രാ​മ​ൻ, ക​ന​റാ​ബാ​ങ്ക് ഡ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ വി​ദ്യ വെ​ങ്കി​ടേ​ഷ്, ജി​ല്ലാ​വ്യ​വ​സാ​യ​കേ​ന്ദ്രം ജ​ന​റ​ൽ മാ​നേ​ജ​ർ ജി. ​രാ​ജീ​വ്, സെ​ൻ​ട്ര​ൽ​ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ​ഡ​പ്യു​ട്ടി ജ​ന​റ​ൽ​മാ​നേ​ജ​ർ സാ​യി സു​ബ്ര​മ​ണി, ലീ​ഡ് ഡി​സ്ട്രി​ക്ട് മാ​നേ​ജ​ർ ജി. ​ശ്രീ​നി​വാ​സ പൈ ​തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. എ​സ്ബി​ഐ ഡ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ ര​വി കി​ര​ൺ, വി​വി​ധ ബാ​ങ്കു​ക​ളു​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.