ശി​ശു​ദി​നം; വി​ദ്യാ​ര്‍​ഥിക​ള്‍​ക്ക് മ​ത്സ​ര​ങ്ങ​ള്‍
Tuesday, October 26, 2021 11:23 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി ശി​ശു​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ഥ, ക​വി​ത, ഉ​പ​ന്യാ​സം ഇ​ന​ങ്ങ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തു​ന്നു. എ​ല്‍​പി, യു​പി, ഹൈ​സ്കൂ​ള്‍, ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍. ന​വം​ബ​ര്‍ നാ​ലി​ന് പ​ട്ടം ഗ​വ. മോ​ഡ​ല്‍ ഗേ​ള്‍​സ് ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ത്തു​ന്ന മ​ത്സ​ര​ങ്ങ​ള്‍​ക്കാ​യി രാ​വി​ലെ എ​ട്ടി​ന് ര​ജി​സ്ട്രേ​ഷ​ന്‍ ആ​രം​ഭി​ക്കും. പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന​വ​ര്‍ പ്രാ​യം തെ​ളി​യി​ക്കു​ന്ന രേ​ഖ ക​രു​ത​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.
തി​രു​വ​ന​ന്ത​പു​രം : യു​എ​ൻ സാ​ന്പ​ത്തി​ക സാ​മൂ​ഹി​ക സ​മി​തി​യി​ൽ പ്ര​ത്യേ​ക ഉ​പ​ദേ​ശ​ക പ​ദ​വി​യു​ള്ള ഡ​ബ്ല്യു​എ​ച്ച്ഐ​യു​ടേ​യും സാ​ന്ദീ​പ​നി സ്കൂ​ളി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ചി​ത്ര​ര​ച​നാ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. റീ​വൈ​വ് - ചി​ന്ത​ക​ൾ​ക്ക് നി​റം ന​ൽ​കൂ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ര​ച​നാ മ​ത്സ​രം മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി എ​ൽ​പി, യു​പി, ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യാ​ണ് ന​ട​ത്തു​ന്ന​ത്. മ​ത്സ​രാ​ർ​ഥി​ക​ൾ വാ​ട്ട​ർ​ക​ള​ർ ഉ​പ​യോ​ഗി​ച്ചാ​ണ് ചി​ത്ര​ങ്ങ​ൾ വ​ര​യ്ക്കേ​ണ്ട​ത്. ന​വം​ബ​ർ ഒ​ന്നി​നു കേ​ര​ള പി​റ​വി ദി​ന​ത്തി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​ത്. അ​ന്നേ​ദി​വ​സം രാ​വി​ലെ മ​ത്സ​ര വി​ഷ​യം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കും. മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളി​ലും ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​വ​രെ പു​ര​സ്കാ​ര​വും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ൽ​കി ആ​ദ​രി​ക്കും. പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ https://forms.gle/RmhM6ckqj3Ps98 എ​ന്ന ലി​ങ്കി​ൽ സൗ​ജ​ന്യ​മാ​യി ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്ത​ണം. ഫോ​ണ്‍ : 9995454213.