വി​ജി​ല​ൻ​സ് ജാ​ഗ്ര​താ വാ​രം: വാ​ക്ക​ത്തോ​ണ്‍ ന​ട​ത്തി
Tuesday, October 26, 2021 11:24 PM IST
തി​രു​വ​ന​ന്ത​പു​രം : യൂ​ണി​യ​ൻ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ വി​ജി​ല​ൻ​സ് ജാ​ഗ്ര​താ വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ വാ​ക്ക​ത്തോ​ണ്‍ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ൻ ക​വ​ടി​യാ​ർ ജം​ഗ്ഷ​നി​ൽ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.
യൂ​ണി​യ​ൻ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ എ​ല്ലാ ശാ​ഖ​ക​ളും വി​വി​ധ സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, സ്വ​യം സ​ഹാ​യ​ക സം​ഘ​ങ്ങ​ൾ, ക​ർ​ഷ​ക​ർ, ഉ​പ​ഭോ​ക്താ​ക്ക​ൾ, പൊ​തു​ജ​ന​ങ്ങ​ൾ എ​ന്നി​വ​ർ​ക്കാ​യി വി​ജി​ല​ൻ​സ് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. പ​രി​പാ​ടി​ക​ൾ​ക്ക് ബാ​ങ്കി​ന്‍റെ തി​രു​വ​ന​ന്ത​പു​രം റീ​ജ​ണ​ൽ ഹെ​ഡ് ര​മേ​ശ് ച​ന്ദ്ര​പ്ര​ഭു, ഡ​പ്യൂ​ട്ടി റീ​ജ​ണ​ൽ ഹെ​ഡ് സി. ​ക​ന​ക​രാ​ജു, റീ​ജ​ണ​ൽ വി​ജി​ല​ൻ​സ് സെ​ൽ ചീ​ഫ് മാ​നേ​ജ​ർ എം. ​ജെ​റി​ൻ, ചീ​ഫ് മാ​നേ​ജ​ർ ആ​ൻ​ഡ് നോ​ഡ​ൽ ഓ​ഫീ​സ​ർ വി​ജി​ല​ൻ​സ് അ​വ​യ​ർ​നെ​സ് വീ​ക്ക് ജി. ​സാ​ബു, ചേ​ല​പ്പാ​ട​ൻ, ബാ​ങ്കി​ന്‍റെ വി​വി​ധ ശാ​ഖ മാ​നേ​ജ​ർ​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.