നി​കു​തി വെ​ട്ടി​പ്പ് കേ​സ് : പ്ര​തി​പ​ക്ഷം സ​മ​രം അ​വ​സാ​നി​പ്പി​ച്ചു
Wednesday, October 27, 2021 11:27 PM IST
തി​രു​വ​ന​ന്ത​പു​രം : നി​കു​തി വെ​ട്ടി​പ്പു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു കോ​ർ​പ​റേ​ഷ​നി​ൽ ബി​ജെ​പി​യും യു​ഡി​എ​ഫും ന​ട​ത്തി​വ​ന്നി​രു​ന്ന സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. കേ​സി​ലെ പ്ര​ധാ​ന പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണു പ്ര​തി​പ​ക്ഷം ഇ​ന്ന​ലെ സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ക​ഴി​ഞ്ഞ 28 ദി​വ​സ​മാ​യി കോ​ർ​പ​റേ​ഷ​നു​ള്ളി​ലും പു​റ​ത്തും പ്ര​തി​പ​ക്ഷം സ​മ​രം തു​ട​രു​ക​യാ​യി​രു​ന്നു.

കോ​ർ​പ​റേ​ഷ​നി​ലെ നി​കു​തി വെ​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​തി​പ​ക്ഷം ഇ​ന്ന​ലെ നി​യ​മ​സ​ഭ​യി​ൽ അ​ടി​യ​ന്തി​ര പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. എം.​വി​ൻ​സ​ന്‍റ് എം​എ​ൽ​എ​യാ​ണ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. നി​കു​തി ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ​വും പോ​ലീ​സ് അ​ന്വേ​ഷ​ണ​വും തു​ട​രു​മെ​ന്നും അ​ന്വേ​ഷ​ണ​റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​ശേ​ഷം ആ​വ​ശ്യ​മെ​ങ്കി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും സ​ർ​ക്കാ​ർ നി​യ​മ​സ​ഭ​യി​ൽ ഉ​റ​പ്പു ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണു യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ കോ​ർ​പ​റേ​ഷ​നു മു​ന്നി​ൽ ന​ട​ത്തി​വ​ന്ന സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. സ​ർ​ക്കാ​ർ ന​ൽ​കി​യ ഉ​റ​പ്പ് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​നാ​ണു കോ​ർ​പ​റേ​ഷ​നി​യെ യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​രെ അ​റി​യി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലു​ൾ​പ്പെ​ടെ കേ​ര​ള​ത്തി​ലെ ത​ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ ത​ണ​ലി​ൽ ന​ട​ക്കു​ന്ന അ​ഴി​മ​തി​ക​ൾ​ക്കെ​തി​രെ പോ​രാ​ടു​മെ​ന്നു പ്ര​തി​പ​ക്ഷ​നേ​താ​വ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സ് ക​വാ​ട​ത്തി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. സ​മ​രം അ​വ​സാ​നി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സ​ത്യ​ഗ്ര​ഹ​മ​നു​ഷ്ഠി​ച്ച കൗ​ണ്‍​സി​ല​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഹ്ലാ​ദ​പ്ര​ക​ട​ന​വും ന​ട​ത്തി. നി​കു​തി വെ​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു ബി​ജെ​പി​യാ​ണു കോ​ർ​പ​റേ​ഷ​നി​ൽ ആ​ദ്യം സ​മ​രം തു​ട​ങ്ങി​യ​ത്.

സ​ർ​ക്കാ​രി​ന്‍റെ ഉ​റ​പ്പി​നെ തു​ട​ർ​ന്നു ബി​ജെ​പി​യും ഇ​ന്ന​ലെ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. എ​ന്നാ​ൽ വെ​ട്ടി​പ്പി​ലെ എ​ല്ലാ പ്ര​തി​ക​ളെ​യും അ​റ​സ്റ്റു ചെ​യ്യു​ന്ന​തു വ​രെ വാ​ർ​ഡു​ക​ളി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്നു ബി​ജെ​പി നേ​താ​ക്ക​ൾ അ​റി​യി​ച്ചു.