കോ​ർ​പ​റേ​ഷ​ൻ നി​കു​തി വെ​ട്ടി​പ്പ്: നി​യ​മ​സ​ഭ​യി​ൽ ബ​ഹ​ളം
Wednesday, October 27, 2021 11:27 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ
തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ​റേ​ഷ​നി​ലെ നി​കു​തി വെ​ട്ടി​പ്പ് അ​ട​ക്ക​മു​ള്ള അ​ഴി​മ​തി​ക​ളും ക്ര​മ​ക്കേ​ടു​ക​ളും ആ​രോ​പ​ണ​ങ്ങ​ളും നി​യ​മ​സ​ഭ​യി​ൽ അ​ക്ക​മി​ട്ടു നി​ര​ത്തി പ്ര​തി​പ​ക്ഷം. അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജ​യി​ലി​ൽ പോ​കേ​ണ്ട സി​പി​എം അ​നു​കൂ​ല സം​ഘ​ട​നാ നേ​താ​ക്ക​ളെ ഇ​നി​യും അ​റ​സ്റ്റ് ചെ​യ്യാ​തെ ഭ​ര​ണ​ത​ല​ത്തി​ലെ​യും പാ​ർ​ട്ടി​യി​ലേ​യും ഉ​ന്ന​ത​ർ ചേ​ർ​ന്നു സം​ര​ക്ഷി​ച്ചു നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണെ​ന്നും ആ​രോ​പ​ണം ഉ​യ​ർ​ന്നു.
ന​ഗ​ര​സ​ഭ​യി​ലെ ഓ​രോ അ​ഴി​മ​തി​ക്ക​ഥ​യു​ടെ​യും പ​ട്ടി​ക പ്ര​തി​പ​ക്ഷ നേ​താ​വും അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് അ​വ​ത​ര​ണാ​നു​മ​തി തേ​ടി​യ എം. ​വി​ൻ​സെ​ന്‍റും നി​ര​ത്തി​യ​പ്പോ​ൾ പ്ര​തി​രോ​ധി​ക്കാ​ൻ മു​ൻ മേ​യ​ർ​മാ​ർ അ​ട​ക്ക​മു​ള്ള​വ​ർ എ​ഴു​ന്നേ​റ്റ​ത് പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നും ബ​ഹ​ള​ത്തി​നും ഇ​ട​യാ​ക്കി. അ​ഴി​മ​തി​യു​ടെ കാ​ര്യ​ത്തി​ൽ കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ​ക്ക് ഇ​ര​ട്ട​ച്ച​ങ്കാ​ണെ​ന്ന് ആ​രോ​പി​ച്ച പ്ര​തി​പ​ക്ഷം തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ 2015 മു​ത​ലു​ള്ള അ​ഴി​മ​തി​യെ​ക്കു​റി​ച്ചു ത​ദ്ദേ​ശ സ്ഥാ​പ​ന വ​കു​പ്പ് സെ​ക്ര​ട്ട​റി ത​ല അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​ന്ന​യി​ച്ചു.
ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കോ​ർ​പ​റേ​ഷ​നി​ൽ നി​കു​തി വെ​ട്ടി​പ്പി​നു ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കി​യ​തെ​ന്നും അ​റ​സ്റ്റ് വ​ന്ന​പ്പോ​ൾ ഏ​താ​നും ഉ​ദ്യോ​ഗ​സ്ഥ​ർ മാ​ത്ര​മാ​ണു പ്ര​തി​യാ​യ​തെ​ന്നും എം.​വി​ൻ​സ​ന്‍റ് ആ​രോ​പി​ച്ചു. കെ​ട്ടി​ട നി​കു​തി വെ​ട്ടി​പ്പ് അ​ട​ക്ക​മു​ള്ള ഇ​ന​ങ്ങ​ളി​ൽ 1.72 കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി​യാ​ണ് ന​ട​ന്ന​ത്.
ഈ ​വ​ർ​ഷം ന​ട​ക്കാ​തി​രു​ന്ന ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യു​ടെ പേ​രി​ൽ ല​ക്ഷ​ങ്ങ​ൾ വ​ക​മാ​റ്റി. പൊ​ങ്കാ​ല​യ്ക്കു ശേ​ഷം ന​ഗ​രം വൃ​ത്തി​യാ​ക്കാ​ൻ 21 ടി​പ്പ​ർ ലോ​റി​ക​ൾ വാ​ട​ക​യ്ക്ക് എ​ടു​ത്ത​തി​നും 750 തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക്ലി​നീം​ഗി​നു ശേ​ഷം പൊ​റോ​ട്ട​യും കോ​ഴി​യി​റ​ച്ചി​യും വാ​ങ്ങി ന​ൽ​കി​യ​തി​വു​മാ​യി ല​ക്ഷ​ങ്ങ​ളാ​ണ് അ​ടി​ച്ചു മാ​റ്റി​യ​ത്. സാ​ക്ഷ​ര​താ മി​ഷ​ന്‍റെ അ​ക്ഷ​ര​ശ്രീ പ​ദ്ധ​തി വ​ഴി അ​ഞ്ചു പേ​രെ പ​ഠി​പ്പി​ച്ചി​ട്ട് 75 പേ​രെ പ​ഠി​പ്പി​ച്ചെ​ന്നു വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി ല​ക്ഷ​ങ്ങ​ളാ​ണ് അ​ടി​ച്ചെ​ടു​ത്ത​ത്. സാ​ക്ഷ​ര​താ ഉ​ദ്യോ​ഗ​സ്ഥ​ൻ ഗ​വ​ർ​ണ​ർ​ക്കു ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നു അ​ന്വേ​ഷ​ണ​ത്തി​ന് നി​ർ​ദേ​ശി​ച്ചു.
കോ​ർ​പ​റേ​ഷ​ന് ആ​കെ​യു​ള്ള​ത് 137 വാ​ഹ​ന​ങ്ങ​ളാ​ണ് എ​ന്നാ​ൽ 233 വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് അ​ട​ച്ചു​വെ​ന്നു പ​റ​ഞ്ഞു വ​ൻ ത​ട്ടി​പ്പു ന​ട​ത്തി. ഇ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്കും ഇ​ൻ​ഷ്വ​റ​ൻ​സ് അ​ട​പ്പി​ച്ചു. പ​ട്ടി​ക ജാ​തി- വ​ർ​ഗ വി​ക​സ​ന ഫ​ണ്ട് ത​ട്ടി​പ്പും രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ ഒ​ത്താ​ശ​യോ​ടെ ന​ട​പ്പാ​ക്കി. മേ​യ​ർ​ക്കു പ്രാ​യ​ത്തി​ൽ മാ​ത്ര​മ​ല്ല, ജ​നാ​ധി​പ​ത്യ ബോ​ധ​ത്തി​ലും കു​റ​വു​ണ്ടെ​ന്നും വി​ൻ​സ​ന്‍റ് ആ​രോ​പി​ച്ചു.
ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണം ത​ട്ടി​യെ​ടു​ത്തു ക​ടു​ത്ത അ​ഴി​മ​തി ന​ട​ത്തു​ന്ന കേ​സി​ൽ പ്ര​തി സ്ഥാ​ന​ത്തു​ള്ള സി​പി​എം അ​നു​കൂ​ല സം​ഘ​ട​നാ നേ​തൃ​ത്വ​ങ്ങ​ളെ അ​റ​സ്റ്റ് ചെ​യ്യാ​തെ ഏ​താ​നും സ്ത്രീ ​ജീ​വ​ന​ക്കാ​രെ മാ​ത്രം അ​റ​സ്റ്റ് ചെ​യ്യു​ന്ന ന​ട​പ​ടി​യാ​ണു സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ആ​രോ​പി​ച്ചു. നി​കു​തി അ​ട​ച്ച ശേ​ഷം ത​ട്ടി​പ്പു ന​ട​ത്തി​യി​ട്ടു ര​സീ​ത് കൊ​ണ്ടു​വ​രാ​ൻ ജ​ന​ങ്ങ​ളോ​ടു പ​റ​യു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. എ​ന്തു ധാ​ർ​ഷ്ട്യ​വും അ​ഴി​മ​തി​യും കാ​ട്ടി​യാ​ലും ഇ​വ​രെ സം​ര​ക്ഷി​ക്കു​ന്ന ഭ​ര​ണ​ക​ക്ഷി​യു​ടെ നി​ല​പാ​ടാ​ണ് അ​ഴി​മ​തി വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് കു​റ്റ​പ്പെ​ടു​ത്തി.
കോ​ർ​പ​റേ​ഷ​ൻ അ​ഴി​മ​തി​ക​ളെ​ക്കു​റി​ച്ചു പ​റ​യു​ന്ന​തി​നി​ട​യി​ൽ മു​ൻ മേ​യ​ർ​മാ​രാ​യ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യും പി.​എ​സ്. പ്ര​ശാ​ന്തും മേ​യ​റെ പ്ര​തി​രോ​ധി​ക്കാ​ൻ എ​ഴു​ന്നേ​റ്റെ​ങ്കി​ലും ബ​ഹ​ള​മു​ണ്ടാ​യ​തോ​ടെ ഇ​രു​ന്നു. അ​ഴി​മ​തി​ക്കാ​രെ നി​ങ്ങ​ളാ​ണ് സം​ര​ക്ഷി​ക്കു​ന്ന​തെ​ന്നു ശി​വ​ൻ​കു​ട്ടി​യ​ട​ക്ക​മു​ള്ള​വ​രെ ചൂ​ണ്ടി പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞ​തോ​ടെ അ​ദ്ദേ​ഹം പി​ന്നീ​ട് ഒ​ന്നും മി​ണ്ടി​യി​ല്ല. കോ​ർ​പ​റേ​ഷ​നെ​ക്കു​റി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് അ​വാ​സ്ത​വ​മാ​യ കാ​ര്യ​ങ്ങ​ളാ​ണു പ​റ​യു​ന്ന​തെ​ന്നു മു​ൻ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും പ​റ​ഞ്ഞു.
കോ​ർ​പ​റേ​ഷ​ൻ അ​ഴി​മ​തി കേ​സി​ൽ ഉ​ൾ​പ്പെ​ട്ട എ​ല്ലാ പ്ര​തി​ക​ളേ​യും ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നു ത​ദ്ദേ​ശ വ​കു​പ്പു മ​ന്ത്രി​ക്കു വേ​ണ്ടി നി​യ​മ​സ​ഭ​യി​ൽ മ​റു​പ​ടി ന​ൽ​കി​യ മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ ഉ​റ​പ്പു ന​ൽ​കി.