അ​മി​ത ഭാ​രം ക​യ​റ്റി​വ​ന്ന ലോ​റി​ക​ൾ പി​ടി​കൂ​ടി
Wednesday, October 27, 2021 11:27 PM IST
പാ​റ​ശാ​ല: ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും അ​മി​ത ഭാ​ര​വു​മാ​യി​വ​ന്ന ലോ​റി​ക​ൾ പോ​ലീ​സ് പി​ടി​കൂ​ടി. പാ​റ​യും പാ​റ​പൊ​ടി​യും ക​യ​റ്റി​വ​ന്ന ര​ണ്ടു ലോ​റി​ക​ളും, സി​മ​ന്‍റ് ക​യ​റ്റി​വ​ന്ന ര​ണ്ടു​ലോ​റി​ക​ളു​മാ​ണ് പാ​റ​ശാ​ല സി​ഐ യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​ച്ചെ​ടു​ത്ത​ത്. അ​മി​ത ഭാ​രം ക​യ​റ്റി​വ​രു​ന്ന ലോ​റി​ക​ൾ​മൂ​ലം ബാ​ല​രാ​മ​പു​രം മു​ത​ൽ ക​ളി​യി​ക്കാ​വി​ള​വ​രെ റോ​ഡ് ത​ക​രു​ന്ന​താ​യി പ​രാ​തി​യു​ണ്ടാ​യി​രു​ന്നു.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​ത്. പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്ക് പി​ഴ ചു​മ​ത്തി.​പാ​റ​പ്പൊ​ടി ക​യ​റ്റി​വ​ന്ന ലോ​റി​ക്ക് 47 ,500 രൂ​പ പി​ഴ​ഈ​ടാ​ക്കി വി​ട്ട​യ​ച്ച​താ​യും ,മ​റ്റു വാ​ഹ​ന​ങ്ങ​ൾ പി​ഴ അ​ട​യ്ക്കു​ന്ന മു​റ​യ്ക്ക് വി​ട്ടു​ന​ൽ​കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.