സി​പി​എം നേ​താ​വി​ന്‍റെ വീ​ടാ​ക്ര​മി​ച്ച കേ​സ്: ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Wednesday, October 27, 2021 11:27 PM IST
കാ​ട്ടാ​ക്ക​ട : മു​ൻ പ​ഞ്ചാ​യ​ത്തം​ഗ​വും സി​പി​എം നേ​താ​വു​മാ​യ അ​സീ​സി​ന്‍റെ വീ​ടാ​ക്ര​മി​ച്ച കേ​സി​ൽ ഒ​രാ​ളെ വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പേ​യാ​ട് ചീ​ല​പ്പാ​റ ഐ​ശ്വ​ര്യ ഭ​വ​നി​ൽ എ​സ്.​അ​മ​ലി​നെ​യാ​ണ് (കു​ട്ടു ,22) വി​ള​പ്പി​ൽ​ശാ​ല എ​സ്ഐ ഷി​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.​ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച അ​മ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​സീ​സി​ന്‍റെ വീ​ടി​നു നേ​രെ പ​ട​ക്കെ​മെ​റി​ഞ്ഞ ശേ​ഷം വീ​ട്ട് ഉ​പ​ക​ര​ണ​ങ്ങ​ളും ജ​ന​ൽ ഗ്ലാ​സു​ക​ളും അ​ടി​ച്ച് ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. അ​സീ​സി​ന്‍റെ മ​ക​ൻ അ​സീ​മും പ്ര​തി​ക​ളു​മാ​യു​ള്ള മു​ൻ വൈ​രാ​ഗ്യ​മാ​ണ് അ​ക്ര​മ​ത്തി​നു പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കേ​സി​ൽ ര​ണ്ടു പേ​രെ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​ർ ക​ത്തി​ന​ശി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ബൈ​പ്പാ​സ് റോ​ഡി​ൽ പ​രു​ത്തി​ക്കു​ഴി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു.​ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​ന് ന​ന്ദ​ൻ​കോ​ട് സ്വ​ദേ​ശി ജോ​സ് വി​ക്ട​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​റി​നാ​ണ് തീ ​പി​ടി​ച്ച​ത്. എ​ൻ​ജി​ൻ ഭാ​ഗ​ത്ത് നി​ന്നും പു​ക ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഡ്രൈ​വ​ർ കാ​ർ നി​ർ​ത്തി പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ചാ​ക്ക ഫ​യ​ർ​ഫോ​ഴ്സി​ലെ സ്റ്റേ​ഷ​ൻ എ​എ​സ്ടി​ഒ സു​രേ​ഷ് ഫ്രാ​ൻ​സി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം തീ ​അ​ണ​ച്ചു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ ​പി​ടി​ത്ത​തി​ന് കാ​ര​ണ​മെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് പ​റ​ഞ്ഞു.