പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ​തി​രേ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ്
Thursday, November 25, 2021 11:17 PM IST
കാ​ട്ടാ​ക്ക​ട : പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ​തി​രെ കോ​ൺ​ഗ്ര​സ് അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി. ഇ​ട​തു​പ​ക്ഷം ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​നെ​തി​രെ വെ​ള്ള​നാ​ട് ബി​ഡി​ഒാ​യ്ക്കാ​ണ് കോ​ൺ​ഗ്ര​സ് അ​വി​ശ്വാ​സ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.​കോ​ൺ​ഗ്ര​സി​ലെ ഏ​ഴു പേ​രും സ്വ​ത​ന്ത്ര അം​ഗ​വു​മാ​ണ് അ​വി​ശ്വാ​സ പ്ര​മേ​യ നോ​ട്ടീ​സി​ൽ ഒ​പ്പി​ട്ടി​ട്ടു​ള്ള​ത്.23 അം​ഗ പ​ഞ്ചാ​യ​ത്തി​ൽ സി​പി​എം ആ​റ്, സി​പി​ഐ മൂ​ന്ന്,കോ​ൺ​ഗ്ര​സ് ഏ​ഴ്, ബി​ജെ​പി ആ​റ്, സ്വ​ത​ന്ത്ര ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല. പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബി​ജെ​പി​യും കോ​ൺ​ഗ്ര​സും പ്ര​ത്യേ​കം സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി​യ​പ്പോ​ൾ ഇ​ട​തു​മു​ന്ന​ണി​ക്ക് ഭ​ര​ണം ല​ഭി​ക്കു​ക​യാ​യി​രു​ന്നു.

മു​ട്ട​ക്കോ​ഴി കു​ഞ്ഞു​ങ്ങ​ളെ വി​ത​ര​ണം ചെ​യ്തു

നെ​ടു​മ​ങ്ങാ​ട്: പ​ന​വൂ​ര്‍ പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി പ്ര​കാ​രം ആ​ട്ടു​കാ​ല്‍ വെ​റ്റ​റി​ന​റി ഡി​സ്പെ​ന്‍​സ​റി വ​ഴി ന​ട​പ്പി​ലാ​ക്കു​ന്ന ഗ്രി​ഹ​ശ്രീ പ​ദ്ധ​തി​യു​ടെ (മു​ട്ട​ക്കോ​ഴി വ​ള​ര്‍​ത്ത​ല്‍ ) ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് എ​സ്.​മി​നി നി​ര്‍​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം.​സു​നി​ല്‍, വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ എ​സ്.​കെ. ഷൈ​ല,വാ​ര്‍​ഡ് മെ​മ്പ​ര്‍​മാ​രാ​യ ശ്രാ​ജേ​ന്ദ്ര​ന്‍ നാ​യ​ര്‍,ജി.​ശോ​ഭ.,വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ ഡോ.​എ.​ജെ.​കീ​ര്‍​ത്തി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു .