ടേ​ബി​ൾ ടെ​ന്നീ​സ് ചാ​ന്പ്യ​ൻ​ഷി​പ്പിനു തുടക്കമായി
Thursday, November 25, 2021 11:17 PM IST
തി​രു​വ​ന​ന്ത​പു​രം: ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ സം​സ്ഥാ​ന ടേ​ബി​ൾ ടെ​ന്നീ​സ് ചാ​ന്പ്യ​ൻ​ഷി​പ്പ് തി​രു​വ​ന​ന്ത​പു​രം ജി​മ്മി ജോ​ർ​ജ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ തു​ട​ങ്ങി. ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ ഡ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ സി​യാ​ദ് റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ധ്യാ​ൻ​ച​ന്ദ് ജേ​താ​വ് കെ.​സി. ലേ​ഖ, ജി​ല്ലാ സ്പോ​ർ​ട്ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് എ​സ്.​എ​സ്. സു​ധീ​ർ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി.​ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ റീ​ജ​ണ​ൽ മാ​നേ​ജ​ർ ല​ക്ഷ്മി ആ​ന​ന്ദ്, ട്രി​വാ​ൻ​ഡ്രം ടേ​ബി​ൾ ടെ​ന്നീ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഷാ​ജി ജ​യിം​സ്, സെ​ക്ര​ട്ട​റി എ. ​ലീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ടേ​ബി​ൾ ടെ​ന്നീ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള പ്ര​സി​ഡ​ന്‍റ് എ​ൻ. ഗ​ണേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​തി​നൊ​ന്നു വ​യ​സി​ൽ താ​ഴെ വി​ഭാ​ഗ​മ​ത്സ​ര ഫൈ​ന​ലി​ൽ പാ​ല​ക്കാ​ടി​ന്‍റെ എ​ൻ.​കെ. ഹ​ർ​ഷി​ത തൃ​ശൂ​രി​ന്‍റെ ജൂ​ലി​യ ജി​ജോ​യെ 511, 611, 511 എ​ന്നീ സ്കോ​റു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി. നാ​ളെ പ​തി​മൂ​ന്നു വ​യ​സി​നു താ​ഴെ, 15 വ​യ​സി​നു താ​ഴെ, 17 വ​യ​സി​നു താ​ഴെ​യും, 19 വ​യ​സി​നു താ​ഴെ​യു​മു​ള്ള വി​ഭാ​ഗ​ത്തി​ന്‍റെ സെ​മി​ഫൈ​ന​ൽ, ഫൈ​ന​ൽ എ​ന്നി​വ ന​ട​ക്കും. ചാ​ന്പ്യ​ൻ​ഷി​പ്പി​ലെ പു​രു​ഷ​വി​ഭാ​ഗ മ​ത്സ​ര​ങ്ങ​ൾ 27, 28 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.