ബൈ​ക്ക​പ​കടം: പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Friday, November 26, 2021 1:33 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. പാ​ലം​കോ​ണം പൊ​ന്ന​മ്പി ന​ന്ദു ഭ​വ​നി​ൽ സു​രേ​ന്ദ്ര​ൻ - ല​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സു​ധി​ഷ് (25) ആ​ണ് മ​രി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ 22ന് ​രാ​ത്രി ഏ​ഴി​ന് വ​യേ​റ്റ് വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. സു​ധീ​ഷ് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ന് പു​റ​കി​ൽ മ​റ്റൊ​രു ബൈ​ക്ക് വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ സു​ധീ​ഷി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ​ൽ എ​ത്തി​ച്ചെങ്കി​ലും ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ൻ: സൂ​ര​ജ്.