മു​ത​ലും പ​ലി​ശ​യും ന​ൽ​കാ​തെ സ​ഹ​ക​ര​ണ സംഘം ക​ബ​ളി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി
Friday, November 26, 2021 11:16 PM IST
തി​രു​വ​ന​ന്ത​പു​രം: സ്ഥി​ര നി​ക്ഷേ​പം ന​ട​ത്തി​യ​വ​ർ​ക്ക് പ​ലി​ശ​യും മു​ത​ലും ന​ൽ​കാ​തെ സ​ഹ​ക​ര​ണ സൊ​സൈ​റ്റി ക​ബ​ളി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി. ത​ക​ര​പ​റ​ന്പി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ ഇ​ല​ക്ട്രി​ക്ക​ൽ​സ് ആ​ന്‍​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് ടെ​ക്നി​ഷ്യ​ൻ​സ് സൊ​സൈ​റ്റി​ക്കെ​തി​രെ​യാ​ണ് നി​ക്ഷേ​പ​ക​ർ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.
അ​ന്പ​ല​മു​ക്ക് സ്വ​ദേ​ശി ആ​ർ.​കെ.​കു​മാ​റി​ന്‍റെ ഒ​ന്പ​ത് ല​ക്ഷം രൂ​പ സൊ​സൈ​റ്റി നി​ക്ഷേ​പ​മാ​യി സ്വീ​ക​രി​ച്ചി​ട്ട് മ​ട​ക്കി ന​ൽ​കാ​തെ ക​ബ​ളി​പ്പി​ക്കു​ന്നു​വെ​ന്നാ​ണ് പ​രാ​തി. കു​മാ​റി​ന്‍റെ പ​രാ​തി​യി​ൽ ഫോ​ർ​ട്ട് പോ​ലീ​സ് കേ​സെ​ടു​ത്തെ​ങ്കി​ലും സൊ​സൈ​റ്റി സെ​ക്ര​ട്ട​റി​യെ​യും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളെ​യും അ​റ​സ്റ്റ് ചെ​യ്യാ​തെ പോ​ലീ​സ് ഉ​ദാ​സീ​ന​ത കാ​ണി​ക്കു​ന്നു​വെ​ന്നാ​ണ് പ​രാ​തി. പ​ല നി​ക്ഷേ​പ​ക​രി​ൽ നി​ന്നാ​യി ഒ​ന്ന​ര​കോ​ടി​യി​ൽ​പ​രം രൂ​പ സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ൾ ത​ട്ടി​യെ​ടു​ത്തു​വെ​ന്നാ​ണ് നി​ക്ഷേ​പ​ക​ൻ ആ​രോ​പി​ക്കു​ന്ന​ത്. നി​ക്ഷേ​പ​ക​രു​ടെ ര​ണ്ട് പ​രാ​തി​ക​ളി​ൽ സൊ​സൈ​റ്റി ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ ര​ണ്ട് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും കേ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ഫോ​ർ​ട്ട് സി​ഐ രാ​കേ​ഷ് പ​റ​ഞ്ഞു. സ​ഹ​ക​ര​ണ​വ​കു​പ്പി​ൽ നി​ന്നും സൊ​സൈ​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും രേ​ഖ​ക​ളും തെ​ളി​വു​ക​ളും ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും സി​ഐ പ​റ​ഞ്ഞു.