മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി
Friday, November 26, 2021 11:16 PM IST
തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തെ റെ​യി​ൽ പ്ര​വ​ർ​ത്തി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കാ​നു​ള്ള ത​ട​സ​ങ്ങ​ൾ നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി ദ​ർ​ശ​ന​ജ​ർ ദോ​ശി​നെ ക​ണ്ടു. റെ​യി​ൽ​വേ ലൈ​നി​ന്‍റെ ഡി​പി​ആ​റി​ന് ഉ​ട​ന​ടി അം​ഗീ​കാ​രം ന​ൽ​ക​ണ​മെ​ന്നും സ​തേ​ൺ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ​ക്ക് ഇ​തി​നാ​വ​ശ്യ​മാ​യ അ​ടി​യ​ന്ത​ര നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. വി​ഴി​ഞ്ഞം പ​ദ്ധ​തി​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും റെ​യി​ൽ​വേ ന​ൽ​കു​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി.​സം​സ്ഥാ​ന​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കു​മെ​ന്ന് റെ​യി​ൽ​വേ വ​കു​പ്പ് ച​ർ​ച്ച​യി​ൽ ഉ​റ​പ്പ് ന​ൽ​കി​യ​താ​യി മ​ന്ത്രി അ​റി​യി​ച്ചു. സം​സ്ഥാ​ന തു​റ​മു​ഖ സെ​ക്ര​ട്ട​റി ടി​ങ്കു​ബി​സ്വാ​ൾ, വി​ഴി​ഞ്ഞം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഷി​പ്പിം​ഗ് ലി​മി​റ്റ​ഡ് ( വി​സി​ൽ ) എം​ഡി ഗോ​പാ​ല​കൃ​ഷ്ണ​ൻ, മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​പി. അ​ൻ​വ​ർ സാ​ദ​ത്ത് എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.