സു​സ്ഥി​ര ന​ഗ​ര​വി​ക​സ​ന സൂ​ചി​ക: കേ​ർ​പ​റേ​ഷ​ന് തി​ള​ക്ക​മാ​ർ​ന്ന നേ​ട്ടം
Friday, November 26, 2021 11:19 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള നീ​തി ആ​യോ​ഗ് ഇ​ന്‍​ഡോ-​ജ​ർ​മ്മ​ന്‍ സ​ഹ​ക​ര​ണ​ത്തി​ന് കീ​ഴി​ൽ ന​ട​ത്തി​യ സു​സ്ഥി​ര ന​ഗ​ര​വി​ക​സ​ന ല​ക്ഷ്യം 2021 ലെ ​സൂ​ചി​ക​യി​ൽ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ന് ദേ​ശീ​യ​ത​ല​ത്തി​ൽ നാ​ലാം സ്ഥാ​നം.
സം​സ്ഥാ​ന​ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​വും തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​നാ​ണ്. 77 സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യ സൂ​ച​ക​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 56 ന​ഗ​ര​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് നീ​തി ആ​യോ​ഗ് സൂ​ചി​ക ത​യാ​റാ​ക്കി​യ​ത്. ദാ​രി​ദ്ര്യം ഇ​ല്ലാ​താ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, വി​ശ​പ്പ് ര​ഹി​ത ന​ഗ​ര​മാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, മി​ക​ച്ച ആ​രോ​ഗ്യം, ജീ​വി​ത സൗ​ക​ര്യ​ങ്ങ​ൾ, ഗു​ണ​മേ​ന്മ​യു​ള്ള വി​ദ്യാ​ഭ്യാ​സം, ലിം​ഗ​സ​മ​ത്വം എ​ന്നി​വ​യ്ക്കാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന സൂ​ച​ക​ങ്ങ​ൾ. ഈ ​സൂ​ച​ക​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഷിം​ല (ഹി​മാ​ച​ൽ​പ്ര​ദേ​ശ്), കോ​യ​മ്പ​ത്തൂ​ർ (ത​മി​ഴ്നാ​ട്), ഛണ്ഡീ​ഗ​ഡ് (കേ​ന്ദ്ര​ഭ​ര പ്ര​ദേ​ശം), തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, പ​നാ​ജി (ഗോ​വ), പൂ​നെ (മ​ഹാ​രാ​ഷ്ട്ര), തി​രു​ച്ചി​റ​പ്പ​ള്ളി (ത​മി​ഴ്നാ​ട്), അ​ഹ​മ്മ​ദാ​ബാ​ദ് (ഗു​ജ​റാ​ത്ത്), നാ​ഗ്പൂ​ർ (മ​ഹാ​രാ​ഷ്ട്ര) എ​ന്നീ ന​ഗ​ര​ങ്ങ​ളാ​ണ് ആ​ദ്യ 10 സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​ത്. ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി തു​ട​ർ​ന്നു​വ​ന്ന വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ൾ സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​ന് നി​ല​വി​ലെ ഭ​ര​ണ​സ​മി​തി പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും ന​ഗ​ര​സ​ഭ​യ്ക്ക് ഈ ​നേ​ട്ട​മു​ണ്ടാ​ക്കു​ന്ന​തി​ന് ഭ​ര​ണ​സ​മി​തി​യോ​ടൊ​പ്പം നി​ന്ന എ​ല്ലാവരെയും അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി മേ​യ​ർ അ​റി​യി​ച്ചു.