നെ​യ്യാ​ർ ഇ​ട​തു​ക​ര ബ​ണ്ട് റോ​ഡ് ത​ക​ർ​ന്നു
Friday, November 26, 2021 11:19 PM IST
പാ​റ​ശാ​ല: ക​ന​ത്ത മ​ഴ​യി​ൽ നെ​യ്യാ​ർ ഇ​ട​തു​കാ​ര ക​നാ​ലി​ന്‍റെ നെ​ടു​വ​ൻ​വി​ള ചാ​ന​ൽ സെ​ക്‌​ഷ​ൻ ഓ​ഫീ​സി​നു മു​ൻ​വ​ശ​ത്തെ ബ​ണ്ടു​റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ര​ണ്ടു ദി​വ​സം മു​ന്പ് ചാ​ന​ലി​ന്‍റെ ക​ര ത​ക​ർ​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ന​ലെ ഇ​രു​നൂ​റു മീ​റ്റ​റോ​ളം വ​രു​ന്ന ബ​ണ്ടു റോ​ഡ് ത​ക​ർ​ന്ന​ത്.​ഇ​ട​തു​കാ​ര ക​നാ​ലി​ന്‍റെ പ്ര​ധാ​ന ക​നാ​ൽ ബ​ണ്ടാ​ണ് ത​ക​ർ​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

പാ​റ​ശാ​ല നേ​ടു​വാ​ൻ​വി​ള മെ​യി​ൻ റോ​ഡി​ൽ നി​ന്നും നെ​ടു​വ​ൻ​വി​ള വാ​ർ​ഡി​ലെ ഉ​ൾ​ഭാ​ഗ​ത്തു​ട്ടു​പോ​കു​ന്ന റോ​ഡി​ലെ കു​റ​ച്ചു ഭാ​ഗം ക​ന​ൽ വ​ര​മ്പാ​ണ്. വ​ര​ന്പി​ന്‍റെ ഭാ​ഗ​വും വ​ശ​ത്തെ ഓ​ട സ്ലാ​ബി​ട്ടു മൂ​ടി​യു​മാ​ണ് റോ​ഡ് നി​ർ​മി​ച്ചി​രു​ന്ന​ത്.

മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡി​ന്‍റെ വ​ശ​ത്തു നി​ർ​മി​ച്ച ഓ​ട​യി​ലെ വെ​ള്ളം വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് നി​ർ​മി​ച്ച ക​നാ​ൽ ഓ​ട​യി​ലൂ​ടെ​യാ​ണ് ഒ​ഴു​ക്കി​വി​ടു​ന്ന​ത്. ര​ണ്ടു കി​ലോ​മീ​റ്റ​റി​ല​ധി​ക​വ​രു​ന്ന ഓ​ട​യി​ലെ വെ​ള്ളം മു​ഴു​വ​നും പ​ഴ​യ ഓ​ട​യി​ൽ എ​ത്തി​യ​പ്പോ​ൾ അ​തി​ലൂ​ടെ ഉ​ണ്ടാ​യ ചോ​ർ​ച്ച​യാ​ണ് ബ​ണ്ടു റോ​ഡ് ത​ക​രാ​ൻ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.