സു​മ​തി​യും സ​രോ​ജി​നി​യും തു​ല്യ​താ പ​രീ​ക്ഷ​യെ​ഴു​തി
Friday, November 26, 2021 11:19 PM IST
വി​ഴി​ഞ്ഞം: അ​ക്ഷ​ര​വും പ​ഠി​ക്ക​ണം, സ​ർ​ട്ടി​ഫി​ക്ക​റ്റും വേ​ണ​മെ​ന്ന​ത് ജീ​വി​താ​ഭി​ലാ​ഷംയാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ 92 കാ​രി സു​മ​തി​യും 88 കാ​രി സ​രോ​ജി​നി​യും സാ​ക്ഷ​ര​താ മി​ഷ​ന്‍റെ തു​ല്യ​താ പ​രീക്ഷ​യെ​ഴു​തി.
വി​ജ​യം ക​ണ്ടാ​ൽ പ​ത്താം ക്ലാ​സു​വ​രെ പ​ഠി​ക്ക​ണ​മെ​ന്ന മോ​ഹ​വു​മാ​യി ഫ​ലം കാ​ത്തി​രി​ക്കു​ക​യാ​ണി പ​ഠി​താ​ക്ക​ൾ.​ലോ​ക കാ​ര്യ​ങ്ങ​ൾ പ​ര​സ​ഹാ​യ​മി​ല്ലാ​തെ വാ​യി​ച്ച് മ​ന​സി​ലാ​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​വു​മാ​യാ​ണ് തി​രു​പു​റം പ​ഞ്ചാ​യ​ത്തി​ലെ തു​ണ്ടു​വി​ള ഷാ​ജി മ​ന്ദി​ര​ത്തി​ൽ സ​രോ​ജി​നി​യും തി​രു​പു​റം പ​രു​ത്തി വി​ള​വീ​ട്ടി​ൽ സു​മ​തി​യും സാ​ക്ഷ​ര​താ ക്ലാ​സി​ൽ ചേ​ർ​ന്ന് പ​ഠ​നം തു​ട​ങ്ങി​യ​ത്.
പാ​റ​ശ്ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ തി​രു​പു​റം പ​ഞ്ചാ​യ​ത്ത് ന​ട​ത്തി വ​രു​ന്ന സാ​ക്ഷ​ര​താ ക്ലാ​സി​ലാ​ണ് ഇ​വ​ർ വി​ദ്യാ​ർ​ഥി​നി​ക​ളാ​യെ​ത്തി​യ​ത് . അ​യ​ൽ​വാ​സി​യും സാ​ക്ഷ​ര​താ പ്രേ​ര​കു​മാ​യ സു​ജ​കു​മാ​രി​യു​ടെ ശി​ക്ഷ​ണ​വും പ്രോ​ത്സാ​ഹ​ന​വും കൂ​ടി​യാ​യ​പ്പോ​ൾ നാ​ലു മാ​സം പ​ഠി​ച്ച് നാ​ലാം ക്ലാ​സി​ന് താ​ഴെ​യു​ള്ള പ​രീ​ക്ഷ​യെ​ഴു​തി .വി​ജ​യം സു​നി​ശ്ചി​ത​മെ​ന്ന് വി​ശ്വ​സി​ക്കു​ന്ന പ​ഠി​താ​ക്ക​ൾ ഉ​പ​രി​പ​ഠ​ന​ത്തി​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലു​മാ​ണ്. സം​ഘ​ത്തി​ലെ ഏ​റ്റ​വും മു​തി​ർ​ന്ന വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്നു ഇ​രു​വ​രും .