വ​ഴി​മു​ക്ക് - ക​ളി​യി​ക്കാ​വി​ള റോ​ഡ് റീ​ടാ​റിം​ഗി​ന് ടെ​ന്‍​ഡ​ര്‍ വി​ളി​ച്ചു
Saturday, November 27, 2021 11:18 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : വ​ഴി​മു​ക്ക് മു​ത​ൽ ക​ളി​യി​ക്കാ​വി​ള വ​രെ​യു​ള്ള ദേ​ശീ​യ പാ​ത റീ​ടാ​ർ ചെ​യ്യു​ന്ന​തി​ന് ദേ​ശീ​യ പാ​ത വി​ഭാ​ഗം ടെ​ൻ​ഡ​ർ വി​ളി​ച്ചു. ഡി​സം​ബ​ർ മൂ​ന്നാ​ണ് ടെ​ൻ​ഡ​ർ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി​യെ​ന്ന് കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ അ​റി​യി​ച്ചു. ത​ക​ർ​ന്നു കി​ട​ക്കു​ന്ന വ​ഴി​യി​ലൂ​ടെ​യു​ള്ള യാ​ത്ര അ​നു​ദി​നം ദു​ഷ്ക​ര​മാ​യി മാ​റു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. മ​രു​ത്തൂ​ര്‍ തോ​ടി​നു കു​റു​കെ​യു​ള്ള പാ​ലം ത​ക​ര്‍​ന്ന ഭാ​ഗം താ​ത്കാ​ലി​ക​മാ​യി സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മി​ച്ച് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചെ​ങ്കി​ലും
കെ​എ​സ്ആ​ര്‍​ടി​സി ബ​സ് അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ടു​ക​യാ​ണ്. വ​ഴി​മു​ക്ക് മു​ത​ല്‍ ക​ളി​യി​ക്കാ​വി​ള വ​രെ​യു​ള്ള ഭാ​ഗം ത​ക​ർ​ന്നു കി​ട​ക്കു​ന്ന​തി​നാ​ൽ ഇ​തു​വ​ഴി സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് വാ​ഹ​ന​യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു.