ഭ​ര​ണ​ഘ​ട​നാവാ​രാ​ഘോ​ഷം സ​മാ​പി​ച്ചു
Saturday, November 27, 2021 11:20 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : ആ​നാ​വൂ​ര്‍ ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ഭ​ര​ണ​ഘ​ട​ന വാ​രാ​ഘോ​ഷം സ​മാ​പി​ച്ചു. സ്കൂ​ള്‍ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ല്‍ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ള്‍ സ്ഥാ​പി​ച്ച ഭ​ര​ണ​ഘ​ട​ന ആ​മു​ഖ ഫ​ല​കം സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ അ​നാ​ച്ഛാ​ദ​നം ചെ​യ്തു.
പാ​റ​ശാ​ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷാ​ജേ​താ​ക്ക​ള്‍​ക്ക് പു​ര​സ്ക്കാ​രം ന​ൽ​കു​ന്ന സൂ​ര്യ​കാ​ന്തി എ​ന്ന ച​ട​ങ്ങി​ൽ ഈ ​വ​ർ​ഷം ഭ​ര​ണ​ഘ​ട​ന പു​സ്ത​കം കൂ​ടി ന​ൽ​കു​മെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു.
ച​ട​ങ്ങി​ൽ കു​ന്ന​ത്തു​കാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​മ്പി​ളി, വാ​ർ​ഡ് മെ​മ്പ​ർ സി​ന്ധു, കു​ന്ന​ത്തു​കാ​ൽ മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ച്ച്.​എ​സ്.​അ​രു​ൺ , ഹെ​ഡ്മി​സ്ട്ര​സ് ഷ​ഹ്ബാ​ന​ത്ത്, സി.​ഐ പ്ര​സാ​ദ്, സി​പി​ഒ സൗ​ദീ​ഷ് ത​മ്പി, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ബി കു​മാ​ർ, എ​സ്എം​സി ചെ​യ​ർ​മാ​ൻ അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഭ​ര​ണ​ഘ​ട​ന ആ​സ്പ​ദ​മാ​ക്കി​യു​ള്ള ക്വി​സ്, സെ​മി​നാ​ർ, ഉ​പ​ന്യാ​സം, ക്ലാ​സ്, ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ മു​ത​ലാ​യ​വ​യും സം​ഘ​ടി​പ്പി​ച്ചു.