സ്പെ​ഷ​ൽ കെ​യ​ർ സെ​ന്‍റ​ർ ആ​രം​ഭി​ച്ചു
Saturday, November 27, 2021 11:20 PM IST
വെ​ഞ്ഞാ​റ​മൂ​ട്: പാ​ലോ​ട് ബി​ആ​ർ​സി​യു​ടെ കീ​ഴി​ൽ വാ​മ​ന​പു​രം പ​ഞ്ചാ​യ​ത്തി​ലെ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്കാ​യി വാ​മ​ന​പു​രം യു​പി സ്കൂ​ളി​ൽ സ്പെ​ഷ​ൽ കെ​യ​ർ സെ​ന്‍റ​ർ ആ​രം​ഭി​ച്ചു.
​സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി.​ഒ ശ്രീ​വി​ദ്യ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ബി​നി​ത​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ബി​ആ​ർ​സി.​ട്രെ​യി​ന​ർ ഷി​ബു,ദേ​ശീ​യ അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വും സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ സ​മി​തി ചെ​യ​ർ​മാ​നു​മാ​യ വി.​എ​സ്.​അ​ശോ​ക്,സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ അ​ജി​ത് കു​മാ​ർ,ന​ഹാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഫ്ലീ ​മാ​ർ​ക്ക​റ്റ് ആ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം :വി.​കെ. പ്ര​ശാ​ന്ത് എംഎ​ൽഎയു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ട്ടി​യൂ​ർ​ക്കാ​വ് യൂ​ത്ത് ബ്രി​ഗേ​ഡ് (വൈ​ബ്) സം​ഘ​ടി​പ്പി​ക്കു​ന്ന ഫ്ളീ​മാ​ർ​ക്ക​റ്റ് (കൈ​മാ​റ്റ ച​ന്ത) ആ​രം​ഭി​ച്ചു. 30 വ​രെ പേ​രൂ​ർ​ക്ക​ട വി​ന്നേ​ഴ്സ് ലൈ​ബ്ര​റി ഹാ​ളി​ലാ​ണ് ഇ​ത്ത​വ​ണ​ത്തെ ഫ്ലീ ​മാ​ർ​ക്ക​റ്റ്. രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ​യാ​ണ് പ്ര​വ​ർ​ത്ത​ന സ​മ​യം. പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ളാ​യ ഗ്രീ​ൻ ആ​ർ​മി, ത​ണ​ൽ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് വൈ​ബ് ഫ്ലീ ​മാ​ർ​ക്ക​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്