റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണം : മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ
Saturday, November 27, 2021 11:20 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി ജി .​ആ​ർ. അ​നി​ൽ. ഓ​ണ്‍​ലൈ​നാ​യി ചേ​ര്‍​ന്ന ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ര്‍​ദേ​ശം ന​ൽ​കി​യ​ത്. വെ​മ്പാ​യം പ​ഞ്ചാ​യ​ത്തി​ലെ ക​ണ​ക്കോ​ട് പി​എ​ച്ച് സി​യി​ൽ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റി​നെ നി​യ​മി​ക്ക​ണ​മെ​ന്നും വെ​മ്പാ​യം പ​ഞ്ചാ​യ​ത്തി​ലെ ബ​സ് സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. എം​എ​ൽ​എ​മാ​രാ​യ ഐ.​ബി. സ​തീ​ഷ് , ജി. ​സ്റ്റീ​ഫ​ൻ, ഡി.​കെ. മു​ര​ളി, കെ. ​ആ​ൻ​സ​ല​ൻ,വി.​ശ​ശി,വി.​കെ. പ്ര​ശാ​ന്ത് ,വി.​ജോ​യ്, ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ്ജ്യോ​ത് ഖോ​സ,ജി​ല്ലാ പ​ഞ്ചാ​യ​ത് പ്ര​സി​ഡ​ന്‍റ് ഡി. ​സു​രേ​ഷ് കു​മാ​ർ, ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷ​ണ​ർ ഡോ. ​വി​ന​യ് ഗോ​യ​ൽ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.