മ​ൺ​തി​ട്ട​ക​ളിൽ ടാ​ർ​പോ​ളി​ൻ പൊ​തി​ഞ്ഞ് റെ​യി​ൽ​വേ
Saturday, November 27, 2021 11:20 PM IST
പാ​റ​ശാ​ല: തി​രു​വ​ന​ന്ത​പു​രം - നാ​ഗ​ർ​കോ​വി​ൽ റെ​യി​ൽ പാ​ത​യി​ൽ തു​ട​രു​ന്ന മ​ണ്ണി​ടി​ച്ചി​ൽ ഒ​ഴി​വാ​ക്കാ​നാ​യി മ​ൺ​തി​ട്ട​ക​ൾ ടാ​ർ​പോ​ളി​ൻ കൊ​ണ്ട് പൊ​തി​ഞ്ഞു കെ​ട്ടി റെ​യി​ൽ​വേ.​ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 13ന് ​പാ​തി​യി​ൽ ആ​ദ്യ​മാ​യി മ​ണ്ണി​ടി​ഞ്ഞു​വീ​ണ​ത്.​തു​ട​ർ​ന്നു​ള്ള മൂ​ന്ന് ദി​വ​സം മ​ണ്ണി​ടി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് പ​ത്തു ദി​വ​സ​ത്തോ​ളം ട്രെ​യി​ൻ ഗ​താ​ഗ​തം മു​ട​ങ്ങി​യി​രു​ന്നു.

മ​ണ്ണ് മാ​റ്റി വ​ശ​ത്തു ഉ​രു​ക്കു ഷീ​റ്റു​ക​ൾ കൊ​ണ്ട് സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ച്ച് ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ച്ചി​രു​ന്നെ​ങ്കി​ലും ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​മാ​യി തു​ട​രു​ന്ന മ​ഴ​യെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പാ​റ​ശാ​ല പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ വ​ശ​ത്തു നി​ന്നും വീ​ണ്ടും മ​ണ്ണി​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു.​സം​ര​ക്ഷ​ണ ഭി​ത്തി​യു​ള്ള​തി​നാ​ൽ പാ​ള​ത്തി​ലേ​ക്ക് മ​ണ്ണ് വീ​ഴാ​ത്ത​തു​കാ​ര​ണം ഗ​താ​ഗ​തം മു​ട​ങ്ങി​യി​ല്ല . മ​ഴ​തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ​ക​രു​ത​ലെ​ന്ന നി​ല​യ്ക്കാ​ണ് പ​ഞ്ചാ​യ​ത്ത് ഒാ​ഫീ​സി​ന്‍റെ മു​ൻ​വ​ശ​ത്തു​നി​ന്നും മ​ഴ​വെ​ള്ളം വീ​ഴാ​തി​രി​ക്കാ​ൻ ടാ​ർ​പോ​ളി​ൻ കെ​ട്ടി​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.