വൃ​ക്ക​വി​ൽ​പ്പ​ന: അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Saturday, November 27, 2021 11:20 PM IST
തി​രു​വ​ന​ന്ത​പു​രം : സാ​മ്പ​ത്തി​ക ബാ​ധ്യ​ത തീ​ർ​ക്കാ​ൻ വി​ഴി​ഞ്ഞ​ത്തെ സ്ത്രീ​ക​ൾ വൃ​ക്ക വി​ൽ​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്ക് ഉ​ത്ത​ര​വി​ട്ടു. റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും ജി​ല്ലാ​മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റും അ​ന്വേ​ഷ​ണം ന​ട​ത്തി നാ​ലാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
തീ​ര​ദേ​ശ​ത്ത് അ​വ​യ​വ മാ​ഫി​യ പി​ടി​മു​റു​ക്കു​ന്നു​വെ​ന്ന മാ​ധ്യ​മ വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ട്ടു​കാ​ൽ സ്വ​ദേ​ശി അ​നീ​ഷ് മ​ണി​യ​ൻ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. വാ​ട​ക വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന ക​ട​ബാ​ധ്യ​ത​യു​ള്ള കു​ടും​ബ​ങ്ങ​ളെ​യാ​ണ് അ​വ​യ​വ മാ​ഫി​യ സ​മീ​പി​ക്കു​ന്ന​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. എ​റ​ണാ​കു​ള​ത്തെ​യും തൃ​ശൂ​രി​ലെ​യും സ്വ​കാ​ര്യാ​ശു​പ​ത്രി​ക​ളി​ലാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​ത്. അ​വ​യ​വ ഏ​ജ​ന്‍റു​മാ​ർ വ​നി​ത​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ തീ​ര​ദേ​ശ​ത്തെ സ്ത്രീ​ക​ളെ പാ​ട്ടി​ലാ​ക്കു​ന്ന​ത്. ഏ​ജ​ന്‍റി​ന്‍റെ സ​ഹാ​യി​യാ​യ സ്ത്രീ ​ക​മ്മീ​ഷ​നും ഈ​ടാ​ക്കാ​റു​ണ്ട്.
അ​വ​യ​വ മാ​ഫി​യ ഏ​ജ​ന്‍റു​മാ​ർ​ക്ക് ആശു​പ​ത്രി​ക​ളി​ൽ നി​ന്ന് സ​ഹാ​യം ല​ഭി​ക്കു​ന്ന​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. ആ​ശു​പ​ത്രി​ക​ൾ​ക്ക് സ​മീ​പ​ത്തെ ക​ട​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഏ​ജ​ന്‍റു​മാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.​കോ​ട്ട​പ്പു​റം മേ​ഖ​ല​യി​ൽ ആ​റു സ്ത്രീ​ക​ൾ വൃ​ക്ക​വി​റ്റ​താ​യി പ​റ​യു​ന്നു. വൃ​ക്ക വി​ൽ​പ്പ​ന​യി​ൽ നി​ന്നും പി​ൻ​മാ​റി​യ യു​വ​തി​യെ ക​ഴി​ഞ്ഞ ദി​വ​സം ഭ​ർ​ത്താ​വ് ചി​ര​വ കൊ​ണ്ട് മ​ർ​ദി​ച്ചി​രു​ന്നു.