മ​ഴ​ക്കെ​ടു​തി: ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ തു​റ​ന്നു
Monday, November 29, 2021 11:30 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ല്‍ ര​ണ്ട് ദി​വ​സ​മാ​യി തു​ട​രു​ന്ന മ​ഴ​ക്കെ​ടു​തി​യി​ല്‍ പു​തു​താ​യി മൂ​ന്ന് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ തു​റ​ന്നു. 15 കു​ടും​ബ​ങ്ങ​ളി​ലെ 42 പേ​രെ ജി​ല്ല​യി​ലെ വി​വി​ധ ക്യാ​മ്പു​ക​ളി​ല്‍ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു.
കാ​ട്ടാ​ക്ക​ട താ​ലൂ​ക്കി​ലെ വ​ഴി​ച്ചാ​ല്‍ ജെ​ബി​എം പാ​രി​ഷ് ഹാ​ളി​ല്‍ തു​ട​ങ്ങി​യ ക്യാ​മ്പി​ല്‍ ഒ​മ്പ​ത് കു​ടും​ബ​ങ്ങ​ളി​ലെ 22 പേ​രു​ണ്ട്.​കാ​ല​ടി ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ല്‍ തു​റ​ന്ന ക്യാ​മ്പി​ല്‍ നാ​ല് കു​ടും​ബ​ങ്ങ​ളി​ലെ 12 പേ​രു​ണ്ട്. നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്കി​ലെ കു​ഴു​നാ​ട് യു​പി സ്കൂ​ളി​ല്‍ ര​ണ്ട് കു​ടും​ബ​ങ്ങ​ളി​ലെ എ​ട്ട് പേ​രെ താ​മ​സി​പ്പി​ച്ചി​ട്ടു​ണ്ട്.