ടോ​ട്ട​ൽ ഫോ​ർ യു ​ത​ട്ടി​പ്പ് കേ​സ്! വി​ചാ​ര​ണ​യ്ക്ക് ഹാ​ജ​രാ​കാ​ത്ത സാ​ക്ഷി​ക്ക് അ​റ​സ്റ്റ് വാ​റ​ന്‍റ്
Monday, November 29, 2021 11:30 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ന്പ​തു​കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പു ന​ട​ന്ന ടോ​ട്ട​ൽ ഫോ​ർ യു ​നി​ക്ഷേ​പ ത​ട്ടി​പ്പു കേ​സി​ന്‍റെ വി​ചാ​ര​ണ​യ്ക്കു തു​ട​ർ​ച്ച​യാ​യി ഹാ​ജ​രാ​കാ​തി​രു​ന്ന സാ​ക്ഷി​ക്ക് അ​റ​സ്റ്റ് വാ​റ​ന്‍റ്. തി​രു​വ​ന​ന്ത​പു​രം മ​ണ​ക്കാ​ട് ക​മ​ലേ​ശ്വ​രം സ്വ​ദേ​ശി സ​ഫ​ർ വീ​ട്ടി​ൽ അ​ഷ്റ​ഫി​നാ​ണ് കോ​ട​തി​യു​ടെ വാ​റ​ന്‍റ്.​പ​ത്തു വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കേ​സി​ന്‍റെ വി​ചാ​ര​ണ കോ​വി​ഡ് പ്ര​തി​സ​ന്ധി കാ​ര​ണം മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ കോ​ട​തി​യി​ൽ വീ​ണ്ടും ആ​രം​ഭി​ച്ച് അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ണ​ക്കാ​ടു​ള്ള സാ​ക്ഷി കോ​ട​തി​യി​ൽ സ്ഥി​ര​മാ​യി ഹാ​ജ​രാ​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ൽ ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്.
2007 ഏ​പ്രി​ൽ 30 മു​ത​ൽ 2008 ഓ​ഗ​സ്റ്റ് 20 വ​രെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ത​ല​സ്ഥാ​ന​ത്ത് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി എ​ന്നാ​ണ് കേ​സ്. ടോ​ട്ട​ൽ ഫോ​ർ യു ​മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ശ​ബ​രി​നാ​ഥ് ഉ​ൾ​പ്പെ​ടെ 20 പ്ര​തി​ക​ളാ​ണു​ള്ള​ത്.