കെ​എ​സ്ആ​ർ​ടി​സി​ക​ണ്ട​ക്ട​റെ മർദിച്ച യാത്രക്കാരൻ അറസ്റ്റിൽ
Monday, November 29, 2021 11:33 PM IST
പോ​ത്ത​ൻ​കോ​ട്: കെ​എ​സ്ആ​ർ​ടി​സി ബ​സ് ക​ണ്ട​ക്ട​റെ യാ​ത്ര​ക്കാ​ര​ൻ മ​ർ​ദി​ച്ച​താ​യി പ​രാ​തി. ക​ണി​യാ​പു​രം ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​റാ​യ ശാ​ന്തി​പു​രം കാ​രി​ക്കു​ഴി ഉ​ത്രം വീ​ട്ടി​ൽ ജെ. ​അ​നൂ​പി​ന് (37) മ​ർ​ദ​ന​മേ​റ്റ കേ​സി​ൽ ആ​റാ​ട്ടു മു​ക്ക് സ്വ​ദേ​ശി സ​ച്ചി​നെ (24) മം​ഗ​ല​പു​രം പോ​ലീ​സ് പി​ടി​കൂ​ടി.
മു​രു​ക്കും​പു​ഴ​യി​ൽ നി​ന്ന് നെ​ടു​മ​ങ്ങാ​ട് ഭാ​ഗ​ത്തേ​യ്ക്ക് സ​ർ​വീ​സ് ന​ട​ത്തു​ക​യാ​യി​രു​ന്ന ബ​സ് മു​രു​ക്കും​പു​ഴ നെ​ല്ലി​മൂ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ പോ​ത്ത​ൻ​കോ​ട്ട് ഇ​റ​ങ്ങേ​ണ്ട സ​ച്ചി​ൻ 15 രൂ​പ ടി​ക്ക​റ്റി​ന് 10 രൂ​പ​യാ​ണ് ന​ൽ​കി​യ​ത്. അ​ഞ്ചു രൂ​പ കൂ​ടി ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ പ്ര​കോ​പി​ത​നാ​യ സ​ച്ചി​ൻ ക​ണ്ട​ക്ട​റെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ അ​നൂ​പ് ചി​കി​ത്സ​തേ​ടി.