പ്ര​വേ​ശ​ന​ക​വാ​ടം അ​ട​ച്ചു​പൂ​ട്ടി​യി​ട്ട് ഒ​രാ​ഴ്ച; രോ​ഗി​ക​ളു​ം കൂ​ട്ടി​രി​പ്പു​കാ​രും ദു​രി​ത​ത്തി​ൽ
Monday, November 29, 2021 11:34 PM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ​ഴ​യ മോ​ർ​ച്ച​റി​ക്ക് സ​മീ​പ​ത്തെ പ്ര​വേ​ശ​ന ക​വാ​ടം അ​ട​ച്ചു​പൂ​ട്ടി​യി​ട്ട് ഒ​രാ​ഴ്ച. ആ​ശു​പ​ത്രി​യി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​ര​നെ മ​ർ​ദി​ച്ച സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് പ്ര​വേ​ശ​ന ക​വാ​ടം അ​ധി​കൃ​ത​ർ സ്ഥി​ര​മാ​യി അ​ട​ച്ചു​പൂ​ട്ടി​യ​ത്.

പ്ര​വേ​ശ​ന ക​വാ​ടം അ​ട​ച്ചു​പൂ​ട്ടി​യ​തു​മൂ​ലം പ​ല വ​ഴി​ക​ളി​ലൂ​ടെ ചു​റ്റി​ത്തി​രി​ഞ്ഞ് വാ​ർ​ഡു​ക​ളി​ലേ​ക്ക് പോ​കേ​ണ്ട​താ​യ ഗ​തി​കേ​ടി​ലാ​ണ് രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും. ഇ​തു​കൂ​ടാ​തെ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ളു​ടെ ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന് എ​ച്ച്ഡി​എ​സ് ലാ​ബി​ലേ​ക്ക് പോ​കു​ന്ന​തി​നു​ള്ള എ​ളു​പ്പ​വ​ഴി​യാ​യി​രു​ന്നു ഇ​ത്.

ഈ ​ഭാ​ഗ​ത്ത് സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​രെ ഇ​തു​വ​ഴി ക​ട​ത്തി​വി​ടു​ന്നി​ല്ല. രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ഏ​റെ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കും വി​ധം മോ​ർ​ച്ച​റി സ​മീ​പ​ത്തെ ഗേ​റ്റ് അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​ത് എ​ത്ര​യും വേ​ഗം തു​റ​ന്നു കൊ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ന​ജീ​വ് ബ​ഷീ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സാ​റ വ​ർ​ഗീ​സി​ന് നി​വേ​ദ​നം ന​ൽ​കി.