മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ധ​ന്വ​ന്ത​രി സെ​ന്‍റ​ർ നാ​ഥ​നി​ല്ലാ​ക്ക​ള​രി
Monday, November 29, 2021 11:34 PM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: 35 വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ ആ​ശു​പ​ത്രി​ക​ളി​ൽ മി​ക​ച്ച സേ​വ​നം ല​ഭി​ക്കു​ന്ന​തി​ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​രം​ഭി​ച്ച ധ​ന്വ​ന്ത​രി സെ​ന്‍റ​ർ നാ​ഥ​നി​ല്ലാ​ക​ള​രി. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി കൂ​ടു​ക​യോ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്തു​ക​യോ ചെ​യ്തി​ട്ടി​ല്ല. 2010ൽ 52 ​ജീ​വ​ന​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്ന​ത് ഇ​പ്പോ​ൾ 21 ജീ​വ​ന​ക്കാ​ർ മാ​ത്ര​മാ​ണു​ള്ള​ത്. കു​റ​ഞ്ഞ നി​ര​ക്കി​ൽ ര​ണ്ട് ആം​ബു​ല​ൻ​സ് സ​ർ​വീ​സ് ഉ​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ ഇ​ല്ല. മൊ​ബൈ​ൽ എ​ക്സ​റേ യൂ​ണി​റ്റു​ണ്ടാ​യി​രു​ന്ന​ത് ത​ക​രാ​റി​ലാ​യി​ക്കി​ട​ക്കു​ക​യാ​ണ്. നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ലെ മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ലെ പോ​ർ​ട്ട​ബി​ൽ എ​ക്സ​റേ മെ​ഷീ​നാ​ണ് വാ​ർ​ഡു​ക​ളി​ലും ഐ​സി​യു​ക​ളി​ലും അ​ത്യ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. നി​ല​വി​ൽ ഇ​സി​ജി, ഷു​ഗ​ർ, തൈ​റോ​യി​ഡ് ടെ​സ്റ്റു​ക​ൾ നാ​മ​മാ​ത്ര​മാ​യി. കോ​ഫി, സ്റ്റേ​ഷ​ന​റി, ഫോ​ട്ടോ​സ്റ്റാ​റ്റ് എ​ന്നി​വ​യി​ൽ നി​ന്നു​ള്ള വ​രു​മാ​നം കൊ​ണ്ടാ​ണ് സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. രോ​ഗി​ക​ൾ​ക്ക് സേ​വ​ന​ങ്ങ​ൾ​ക്ക് ര​ശീ​ത് ന​ൽ​കാ​തെ പ​ണം വാ​ങ്ങു​ന്ന​താ​യും നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​ണ്ട്. മു​ൻ കാ​ല​ങ്ങ​ളി​ൽ എ​സ്‌​സി വി​ഭാ​ഗ​ത്തി​ലെ ഒ​രു ഡോ​ക്ട​ർ സെ​ക്ര​ട്ട​റി​യാ​യി ക​മ്മി​റ്റി ഉ​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് ഡോ​ക്ട​ർ​മാ​ർ ഇ​ത് ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​കെ വ​ന്ന​തോ​ടെ സെ​ന്‍റ​ർ നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​യി.​കെ​ടു​കാ​ര്യ​സ്ഥ​ത​യും അ​ഴി​മ​തി​യും കൊ​ണ്ട് ത​ക​ർ​ന്ന സ്ഥാ​പ​ന​ത്തെ ന​ല്ല നി​ല​യി​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ന് ആ​രോ​ഗ്യ​മ​ന്ത്രി​യും പ​ട്ടി​ക​ജാ​തി ക്ഷേ​മ​മ​ന്ത്രി​യും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് മു​ൻ കൗ​ൺ​സി​ല​ർ ജി.​എ​സ് ശ്രീ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.