പ​രി​യാ​രം മു​ള​വൂ​ർ​കോ​ണം പ്ര​ദേ​ശം ! ഭൂ​പ​ഠ​ന​ത്തി​ന് വി​ധേ​യ​മാ​ക്ക​ണം: മ​ന്ത്രി ജി.ആ​ർ.അ​നി​ൽ
Monday, November 29, 2021 11:35 PM IST
നെ​ടു​മ​ങ്ങാ​ട് : ക​ന​ത്ത മ​ഴ​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ന് സ​മാ​ന​മാ​യി ഭീ​തി ജ​നി​പ്പി​ക്കു​ക​യും, വ​ലി​യ​തോ​തി​ൽ മ​ണ്ണി​ടി​ഞ്ഞു വീ​ണ നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ പ​രി​യാ​രം മു​ള​വൂ​ർ​കോ​ണം പ്ര​ദേ​ശം ഭൂ​പ​ഠ​ന​ത്തി​ന് വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത തോ​രാ​മ​ഴ​യി​ൽ നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ലെ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ച വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ക​ര​കു​ളം പ​ഞ്ചാ​യ​ത്തി​ൽ ക​ല്ല​യം ക​ഴു​നാ​ട് യു​പി സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലെ അ​ന്തേ​വാ​സി​ക​ളെ​യും മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു. മ​ഴ​യു​ടെ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് കൂ​ടു​ത​ൽ ജ​ന​ങ്ങ​ൾ​ക്ക് താ​മ​സി​ക്കു​വാ​നും, കൂ​ടു​ത​ൽ സ​ജീ​ക​ര​ണ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​വാ​നും വേ​ണ്ട ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​ദേ​ഹം നി​ർ​ദ്ദേ​ശം ന​ൽ​കി. കൂ​ടാ​തെ കു​ഴി കോ​ണം, നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ ചി​റ​യ്ക്കാ​ണി, പ​രി​യാ​രം,വേ​ങ്കോ​ട് പു​ന്ന​ക്കോ​ട് തു​ട​ങ്ങി മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി പ്ര​ദേ​ശ​ങ്ങ​ളും വേ​ങ്കോ​ട് ജോ​സ്,പു​ന​ക്കോ​ട് മ​ഞ്ജു​ഷ, മു​ണ്ടേ​ക്കോ​ണം സ​ന്ധ്യ എ​ന്നി​വ​രു​ടെ വീ​ടു​ക​ളും മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു.
അ​ടി​യ​ന്ത​ര​മാ​യി നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ പൂ​ർ​ണ വി​വ​രം ശേ​ഖ​രി​ക്ക​ണം എ​ന്നും ന​ഷ്ട​പ​രി​ഹാ​രം ജ​ന​ങ്ങ​ൾ​ക്ക് എ​ത്ര​യും വേ​ഗം ല​ഭി​ക്കേ​ണ്ടു​ന്ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. നെ​ടു​മ​ങ്ങാ​ട് ആ​ർ​ഡി​ഒ, ത​ഹ​സി​ൽ​ദാ​ർ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, തു​ട​ങ്ങി​യ​വ​ർ മ​ന്ത്രി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.