ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു
Tuesday, November 30, 2021 12:01 AM IST
നെ​ടു​മ​ങ്ങാ​ട്: ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു. പ​ന​യ്‌​ക്കോ​ട് കു​ര്യാ​ത്തി രാ​ഖി ഭ​വ​നി​ൽ രാ​ജേ​ന്ദ്ര​ന്‍റെ ഭാ​ര്യ ജ​ല​ജ കു​മാ​രി (49) ആ​ണ് മ​രി​ച്ച​ത്. രാ​വി​ലെ 8.45 ഓ​ടെ ആ​ലും​കു​ഴി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. തൊ​ഴി​ലു​റ​പ്പ് സ്ഥ​ല​ത്തേ​ക്ക് ജോ​ലി​ക്കെ​ത്തി​ക്കു​ന്ന​തി​നാ​യി രാ​ജേ​ന്ദ്ര​ൻ ജ​ല​ജ​കു​മാ​രി​യെ സ്കൂ​ട്ട​റി​ൽ കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു.

വ​ള​വ് തി​രി​യു​ന്ന​തി​നി​ടെ ടി​പ്പ​റി​ന്‍റെ വ​ശം എ​തി​ർ​ദി​ശ​യി​ൽ നി​ന്നെ​ത്തി​യ സ്കൂ​ട്ട​റി​ൽ ത​ട്ടി. ജ​ല​ജ കു​മാ​രി ടി​പ്പ​റി​ന്‍റെ അ​ടി​യി​ലേ​ക്കും ഭ​ർ​ത്താ​വ് എ​തി​ർ​ദി​ശ​യി​ലേ​യ്ക്കും വീ​ണു. തു​ട​ർ​ന്ന് ജ​ല​ജ കു​മാ​രി​യു​ടെ ത​ല​യി​ൽ ടി​പ്പ​റി​ന്‍റെ പി​ൻ​ച​ക്രം ക​യ​റി സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു. നി​സാ​ര പ​രി​ക്കേ​റ്റ രാ​ജേ​ന്ദ്ര​നെ നെ​ടു​മ​ങ്ങാ​ട് ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ​യ്ക്കു​ശേ​ഷം ഡി​സ്ചാ​ർ​ജ് ചെ​യ്തു. ജ​ല​ജ കു​മാ​രി​യു​ടെ മ്യ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ. മ​ക്ക​ൾ: ശ്രു​തി, രാ​ഖി.