ഓ​ഖി ദു​രി​ത​ബാ​ധി​ത​ർ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ നി​രാ​ഹാ​ര സ​മ​രം ന​ട​ത്തി
Tuesday, November 30, 2021 11:05 PM IST
തി​രു​വ​ന​ന്ത​പു​രം: ഓ​ഖി ദു​ര​ന്ത​ത്തി​ന്‍റെ നാ​ലാം വാ​ർ​ഷി​ക​ത്തി​ൽ ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഓ​ഖി പു​ന​ര​ധി​വാ​സ സ​മ​ര​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ ഏ​ക​ദി​ന നി​രാ​ഹാ​ര സ​മ​രം സം​ഘ​ടി​പ്പി​ച്ചു.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ചു​ഴ​ലി​ക്കാ​റ്റ് മു​ന്ന​റി​യി​പ്പ് യ​ഥാ​സ​മ​യം ന​ൽ​കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി എ​ടു​ക്കു​ക, മ​ര​ണ​പ്പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ കു​ടും​ബ​ത്തി​ലെ ഒ​രാ​ൾ​ക്ക് സ​ർ​ക്കാ​ർ ജോ​ലി ന​ൽ​കു​ക, മ​ക്ക​ളു​ടെ മു​ഴു​വ​ൻ പ​ഠ​ന ചെ​ല​വും സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ക, മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഖി ഫ​ണ്ടി​ന്‍റെ വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ൾ സി​എ​ജി​യെ കൊ​ണ്ട് ഓ​ഡി​റ്റ് ന​ട​ത്തു​ക, ഓ​ഖി സ​മ​യ​ത്ത് പ്ര​ഖ്യാ​പി​ച്ച തീ​ര സം​ര​ക്ഷ​ണ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് നി​രാ​ഹാ​ര സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്.

ഓ​ഖി ദു​ര​ന്ത​ത്തെ തു​ട​ർ​ന്ന് 2018-19 ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച 2000 കോ​ടി രൂ​പ​യു​ടെ​യും 2019-2020 ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച 1000 കോ​ടി രൂ​പ​യു​ടെ​യും പാ​ക്കേ​ജു​ക​ൾ വെ​റും പ്ര​ഖ്യാ​പ​ന​ങ്ങ​ൾ മാ​ത്ര​മാ​യി ഒ​തു​ങ്ങി​യെ​ന്ന് സ​മ​ര​സ​മി​തി നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

എ​ട്ടു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു നി​ർ​മി​ച്ച മ​റൈ​ൻ ആം​ബു​ല​ൻ​സ് നാ​ലു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ക​ട​ലി​ൽ ഇ​റ​ക്കി​യി​ട്ടി​ല്ല. ഓ​ഖി​ക്ക് ശേ​ഷം തു​ട​രെ കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പു​ക​ൾ ഉ​ണ്ടാ​കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്ക് മി​നി​മം വേ​ത​നം ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം ഇ​തു​വ​രെ അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

സ്വാ​മി അ​ശ്വ​തി തി​രു​നാ​ൾ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൽ​സി സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ബാ​സ്റ്റി​ൻ അ​ല​ക്സ്, ഫാ. ​ലാ​ബ്രി​ൻ, ഓ​ഖി പു​ന​ര​ധി​വാ​സ സ​മ​ര​സ​മി​തി ക​ണ്‍​വീ​ന​ർ​മാ​രാ​യ ദേ​ദേ​യൂ​ല്, ജോ​സ് മാ​ത്യു, ബാ​ബു​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

രാ​വി​ലെ പ​ത്ത് മു​ത​ൽ ആ​രം​ഭി​ച്ച നി​രാ​ഹാ​ര സ​മ​രം വൈ​കു​ന്നേ​രം നാ​ലോ​ടെ അ​വ​സാ​നി​ച്ചു.