അ​വാ​ർ​ഡി​നെ ചൊ​ല്ലി​യും കൗ​ണ്‍​സി​ലി​ൽ ബ​ഹ​ളം
Tuesday, November 30, 2021 11:05 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യ സൂ​ചി​ക​യി​ൽ തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നു ല​ഭി​ച്ച അ​വാ​ർ​ഡി​നെ ചെ​ല്ലി കൗ​ണ്‍​സി​ലി​ൽ ഭ​ര​ണ-​പ്ര​തി​പ​ക്ഷ​ങ്ങ​ൾ ത​മ്മി​ൽ വാ​ക്കു​ത​ർ​ക്കം.
കോ​ർ​പ​റേ​ഷ​നു ല​ഭി​ച്ച ഭ​ര​ണ​മി​ക​വി​നു​ള്ള അം​ഗീ​കാ​ര​മാ​ണു അ​വാ​ർ​ഡെ​ന്നു ഭ​ര​ണ​പ​ക്ഷം വാ​ദി​ച്ച​പ്പോ​ൾ 2015 ൽ ​ന​ട​ത്തി​യ വി​വ​ര ശേ​ഖ​ര​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അം​ഗീ​കാ​രം കി​ട്ടി​യ​തെ​ന്ന് ബി​ജെ​പി​യും തി​രി​ച്ച​ടി​ച്ചു. ക്ഷേ​മ പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്യു​ന്പോ​ൾ നൂ​റു രൂ​പ പാ​ർ​ട്ടി ഫ​ണ്ടി​ലേ​ക്ക് വാ​ങ്ങു​ക​യാ​ണെ​ന്ന് ച​ർ​ച്ച​ക്കി​ടെ ബി​ജെ​പി പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് എം.​ആ​ർ.​ഗോ​പ​ന്‍റെ പ​ര​ാമ​ർ​ശം കൗ​ണ്‍​സി​ലി​ൽ ബ​ഹ​ള​ത്തി​നു കാ​ര​ണ​മാ​യെ​ങ്കി​ലും അ​വാ​ർ​ഡി​നെ ചെ​ല്ലി​യു​ള്ള ത​ർ​ക്കം ഇ​തോ​ടെ അ​വ​സാ​നി​ച്ചു. തൈ​ക്കാ​ട് ശാ​ന്തി ക​വാ​ട​ത്തി​ലെ വി​റ​ക് ശ്മ​ശാ​നം ലേ​ലം ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള ക​രാ​റു​കാ​ര​നെ തു​ട​ർ​ന്നു​ള്ള ലേ​ല ന​ട​പ​ടി​ക​ളി​ൽ നി​ന്ന് മാ​റ്റി​നി​ർ​ത്തു​ന്ന​ത് ആ​ലോ​ചി​ക്കു​മെ​ന്ന് മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ കൗ​ണ്‍​സി​ലി​ൽ പ​റ​ഞ്ഞു. മൃ​ത​ദേ​ഹം സം​സ്ക്ക​രി​ക്കു​ന്ന​തി​നു അ​മി​ത നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള പ​രാ​തി​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ന്ന മേ​യ​ർ അ​റി​യി​ച്ചു.