ന​ടി​യു​ടെ ചി​ത്രം മോ​ർ​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ച കേ​സ്‌: ഒ​രാ​ൾകൂ​ടി പി​ടി​യി​ൽ
Tuesday, November 30, 2021 11:05 PM IST
തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര സീ​രി​യ​ൽ ന​ടി​യു​ടെ മോ​ർ​ഫ് ചെ​യ്ത ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച കേ​സി​ല്‍ ഒ​രാ​ളെ​ക്കൂ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഡ​ൽ​ഹി നാ​ഗ​ർ​പൂ​ർ സ്വ​ദേ​ശി ഭാ​ഗ്യ​രാ​ജ് (22)നെ​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ഡ​ൽ​ഹി​യി​ൽ നി​ന്നും അ​റ​സ്റ്റ് ചെ​യ്ത​ത്. ഈ ​കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ ക​ന്യാ​കു​മാ​രി സ്വ​ദേ​ശി മ​ണി​ക​ണ്ഠ​ൻ ശ​ങ്ക​റി​നെ പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ന​ടി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. തി​രു​വ​ന​ന്ത​പു​രം സി​റ്റി സൈ​ബ​ർ ക്രൈം ​പോ​ലീ​സ് സ്റ്റേ​ഷ​ൻ ഡി​വൈ​എ​സ്പി ടി.​ശ്യാം​ലാ​ൽ, ഇ​ൻ​സ്പെ​ക്ട​ർ പ്ര​കാ​ശ്, എ​സ്ഐ മ​നു, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ വി​നീ​ഷ്, സ​മീ​ർ​ഖാ​ൻ, മി​നി എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.